സ്മാരകശിലകള്‍

പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്‍. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകള്‍ കണക്കാക്കപ്പെടുന്നു. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്.

അവാര്‍ഡ്

1978ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
1980ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്