സൗന്ദര്യലഹരി

ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ് നൂറോളം സംസ്‌കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്‌തോത്രനിബന്ധങ്ങളില്‍ ഏറ്റവും മഹത്തായതെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. കര്‍ണ്ണാനന്ദകരമായ സ്‌തോത്രങ്ങള്‍ ചേര്‍ന്ന ഈ കൃതി പ്രചാരത്തില്‍ ശങ്കരാചാര്യരുടെ വേദാന്തവിഷയകങ്ങളായ ഇതരകൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ കുമാരനാശാനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇതിന്റെ ആദ്യത്തെ നാല്‍പത്തിയൊന്നു ശ്‌ളോകങ്ങള്‍ ആനന്ദ ലഹരി എന്ന് അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യര്‍ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്.