അരത്തിനെ അരംകൊണ്ട് വൈരത്തിനെ വൈരം കൊണ്ട് ശക്തനെ ശക്തനെക്കൊണ്ടുതന്നെ എതിരിടണം.
 അരത്തിനോടുരുമ്മിയാല്‍ ഇരുമ്പിനു തേമാനം  വമ്പന്മാരോട് എതിരിട്ടാല്‍ നിസ്‌സാരന്മാര്‍ക്കുതന്നെ നാശം.
 അരപ്പിലാ മോളേ കറി  വേണ്ടതെല്‌ളാം ചേര്‍ത്ത് പാകത്തിന് അരച്ചാല്‍ കറിയുടെ ഗുണം വര്‍ദ്ധിക്കും.
 അരത്തുട്ടില്‍ കല്യാണം അതിലല്പം വെടിക്കെട്ട്  ചുരുങ്ങിയ ചെലവിലാണ് കല്യാണം നടത്തുന്നത്. എന്നിട്ടും അതിലല്പം വെടിക്കെട്ടിനു നീക്കിവെക്കുന്നു;
സ്ഥിതിമോശമെങ്കിലും ആഡംബരം കാണിക്കല്‍.
 അരങ്ങത്തു കാണണം അണിയറേല്‍ നോക്കരുത്  വേഷങ്ങള്‍ അരങ്ങത്തു വരുമ്പോള്‍ കണ്ടാല്‍ മതി. അണിയറയിലേക്കു ഒളിഞ്ഞു നോക്കേണ്ടതില്‌ള; അന്യന്റെ
സ്വകാര്യങ്ങളില്‍ ഇടപെ്പടരുത്.
 അരങ്ങാറ്റു കഴിഞ്ഞാല്‍ അരപ്പുലയന്‍  പുലയര്‍ക്കിടയില്‍ പതിനാറാം വയസ്‌സില്‍ ആണ്‍കുട്ടിയെ കോലംകെട്ടിച്ച് ആടിക്കുന്ന ചടങ്ങാണ് ‘അരങ്ങാറ്റ്’.
കലാരംഗത്തേക്കുള്ള ഈ അരങ്ങേറ്റം കഴിഞ്ഞാല്‍ അരപ്പുലയനായി. പിന്നീട് വയല്‍പ്പണിക്കിറങ്ങാം.
 അരമ്പരുടെ (അരക്കന്റെ) മുതല്‍ ഉറുമ്പരിക്കും.  പിശുക്കന്റെ മുതല്‍ ഉപകാരപെ്പടാതെ ക്രമേണ നശിക്കും.
 അരചന്‍ അന്നു കൊല്‌ളും (കേള്‍ക്കും) ദൈവം നിന്നു കൊല്‌ളും  രാജാവ് തല്ക്കാലം ശിക്ഷിക്കും. ദൈവം എന്നെന്നേക്കുമായി ശിക്ഷിക്കും.
 അരമന രഹസ്യം അങ്ങാടിയില്‍ പരസ്യം (അരമന രഹസ്യം അങ്ങാടിപ്പാട്ട്)  അരമനയില്‍ രഹസ്യമാക്കിവെക്കുന്നുണ്ടെങ്കിലും അതുമുഴുവന്‍ അല്പകാലം കൊണ്ട് അങ്ങാടിയില്‍
പരസ്യമായിത്തീരുന്നു. മേലേക്കിടയിലുള്ളവര്‍ അതീവ രഹസ്യമായിവയ്ക്കുന്നവ വളരെവേഗം നാട്ടില്‍
പരസ്യമായിത്തീരുന്നു.
 അരമന കാത്താല്‍ വെറുമനെയാകാ.  അരമന കാത്താല്‍ വെറുതെ പോകേണ്ടിവരില്‌ള. എന്തെങ്കിലുമൊക്കെ ‘ഗുണം’ കിട്ടും.