അര്‍ത്ഥമില്‌ളാത്തവന് അര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥം അനര്‍ത്ഥംവിവരമില്‌ളാത്തവന് ധനം കിട്ടിയാല്‍ ആ ധനം ആപത്തായിത്തീരും.
 അര്‍ത്ഥമുള്ളവനര്‍ത്ഥമെന്തിന് അറിവുനേടിയവന് എന്തിനാണ് ധനം
 അര്‍ത്ഥം പോയാല്‍ അല്‍പ്പം പോയി, മാനം പോയാല്‍ എല്‌ളാം പോയി. സമ്പത്തിനെക്കാള്‍ പ്രധാനം അഭിമാനമാണ്.
 അമന്ന മാട്ടിന് തെളിഞ്ഞ വെള്ളം. ക്ഷമയുണ്ടെങ്കില്‍ നല്‌ള വസ്തു കിട്ടും.
 അഞ്ഞാഴി എണ്ണയ്‌ക്കൊക്കുമോ അഞ്ചുവിരല്‍. വലിയ കാര്യങ്ങളെ നിസ്‌സാരമായി അടക്കാനാവില്‌ള.
 അഗ്നിയും അപവാദവും എത്ര നാള്‍ മൂടി വയ്ക്കും രണ്ടും മൂടിവയ്ക്കാനാവില്‌ള, പെട്ടെന്നു പടരും.
 അര്‍ജ്ജുനപ്പത്ത് ഉരുവിട്ടുകൊണ്ടിരുന്നാല്‍ പേടിയെന്നൊന്നില്‌ള. ഇടിവെട്ടുകേള്‍ക്കുമ്പോഴുള്ള പേടി മാറുന്നതിന് അര്‍ജ്ജുനന്റെ പത്തു പേരുകള്‍ ഉച്ചരിക്കുന്നു. രാത്രി കിടക്കുമ്പോള്‍ അര്‍ജ്ജുനന്റെ പത്തുപേരുകള്‍ ഉച്ചരിച്ചാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്‌ളത്രെ. (അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു, കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, വിജയന്‍, പാര്‍ത്ഥന്‍, സവ്യസാചി, ധനഞ്ജയന്‍ എന്നിവ പത്തു നാമങ്ങള്‍