പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം

ക്രിസ്റ്റില്‍ ആശാന്‍

പ്രാചീനമായ സിദ്ധവൈദ്യ ചികിത്സാസമ്പ്രദായ രീതികളെയും സിദ്ധവൈദ്യ ചികിത്സയിലെ വീര്യം കൂടിയ മരുന്നുകളുടെ നിര്‍മ്മാണത്തെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയാണ് രണ്ടു വാല്യങ്ങളുള്ള പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം. ക്രിസ്റ്റില്‍ ആശാനാണ് രചയിതാവ്. ചികിത്സാസമ്പ്രദായത്തില്‍ അഗസ്ത്യഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, കിടാരക്കുഴി ആശാന്റെ ഗുരുകുലത്തില്‍ സൂക്ഷിച്ചിരുന്ന അപൂര്‍വകൃതികളും ഡയറിക്കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളും മറ്റുമാണ് ഈ കൃതിയിലെ വിവരങ്ങളുടെ ഉറവിടം. ഒന്നാം വാല്യത്തില്‍ സിദ്ധ മര്‍മ്മ ചികിത്സ, ഉടല്‍ കൂറും ഉടല്‍ തൊഴിലും രണ്ടാം വാല്യത്തില്‍ ഞരമ്പ് ശാസ്ത്രവും ചികിത്സയും പ്രതിപാദിക്കുന്നു.