യൂളീസസ് (നോവല്‍)

ജെയിംസ് ജോയ്‌സ്

ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയ്‌സ് എഴുതിയ ഇംഗ്ലീഷ് നോവലാണ് യൂളിസീസ്. ദ് ലിറ്റില്‍ റെവ്യൂ എന്ന അമേരിക്കന്‍ ആനുകാലികത്തില്‍ 1918 മാര്‍ച്ചിനും 1920 ഡിസംബറിനും ഇടയ്ക്ക് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. 1922 ജനുവരി 2ന് സില്‍വിയാ ബീച്ച് പാരീസില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. മോഡേണിസ്റ്റ് സാഹിത്യത്തിലെ ഏറ്റവും പ്രധാന രചനകളിലൊന്നാണ്. ആധുനികതാപ്രസ്ഥാനത്തിന്റെ മാതൃകയും സംഗ്രഹവുമെന്ന് വിശേഷിക്കപ്പെട്ടിട്ടു.1904 ജൂണ്‍ 16ന്, പ്രധാന കഥാപാത്രമായ ലിയോപോള്‍ഡ് ബ്ലൂമിന്റേയും, ജോയ്‌സിന്റെ ആത്മാംശം അടങ്ങുന്ന കഥാപാത്രമായ സ്റ്റീഫന്‍ ഡെഡാലസിന്റേയും ഡബ്ലിന്‍ നഗരത്തിലൂടെയുള്ള അലഞ്ഞുതിരിയലാണ് നോവല്‍ ചിത്രീകരിക്കുന്നത്. പിന്നീട് തന്റെ ഭാര്യയായിത്തീര്‍ന്ന നോറാ ബാര്‍നക്കിളുമായുള്ള ജോയ്‌സിന്റെ ആദ്യസംഗമം നടന്ന ദിവസമായിരുന്നു അത്. അതിനാല്‍, ലോകമെമ്പാടുമുള്ള ജെയിംസ് ജോയ്‌സിന്റെ ആരാധകര്‍ ജൂണ്‍ 16 ബ്ലൂമിന്റെ ദിവസമായി (ആഹീീാ’ െഉമ്യ) ആഘോഷിക്കുന്നു. നോവലിന്റെ പേര്് യവനകവിയായ ഹോമറിന്റെ ഇതിഹാസകാവ്യം ഒഡീസ്സിയിലെ നായകന്‍ ഒഡീസിയസ്സിന്റെ പേരിന്റെ ലത്തീന്‍ രൂപമാണ്. ട്രോജന്‍ യുദ്ധത്തിനൊടുവില്‍ ഗ്രീസിലെ തന്റെ രാജ്യമായ ഇത്താക്കയിലേക്കുള്ള ഒഡീസിയസിന്റെ പത്തുവര്‍ഷം ദീര്‍ഘിച്ച സാഹസികമായ മടക്കയാത്രയെ സംബന്ധിച്ച ഹോമറിന്റെ കഥ, യൂളീസസിലെ ആഖ്യാനത്തിലുടനീളം പ്രതിഫലിക്കുന്നു. അശ്ലീലതയുടെ പേരില്‍ ആരംഭത്തില്‍ നേരിടേണ്ടി വന്ന വ്യവഹാരങ്ങളും, പാഠസംബന്ധമായ ‘ജോയ്‌സ് യുദ്ധങ്ങളും’ (ഖീ്യരല ണമൃ)െ ഈ നോവല്‍ സൃഷ്ടിച്ച കോലാഹലങ്ങളുടെ ഭാഗമാണ്. യൂളിസസ് ബോധധാരാസമ്പ്രദായത്തിലെഴുതിയതാണ്.