ദ്യഷ്ടാന്തംദ്യഷ്ടാന്തമതിനെ ബിംബ പ്രതിബിംബങ്ങളാക്കുകില്‍ കീര്‍ത്തിശാലി ഭവാന്‍തന്നെ കാന്തിശാലി സുധാംശുതാന്‍
ഉപമാനോപമേയവാക്യങ്ങളില്‍ സാധാരണധര്‍മ്മത്തെ ബിംബ പ്രതിബിംബങ്ങളാക്കി പറഞ്ഞാല്‍ ദ്യഷ്ടാന്തം. ലക്ഷ്യത്തില്‍
കീര്‍ത്തിശാലി ബിംബം, കാന്തിശാലി പ്രതിബിംബം.
 നിദര്‍ശന വിശിഷ്്ടധര്‍മ്മികള്‍ക്കൈക്യ മാരോപിച്ചാല്‍ നിദര്‍ശന ദാനശീലന്നു സൗമ്യത്വം തങ്കത്തിന്നു സുഗന്ധമാം ഏതാനും വിശിഷ്്ടധര്‍മ്മികള്‍ക്കൈക്യ മാരോപിച്ചാല്‍ നിദര്‍ശന ദാനശീലന്നു സൗമ്യത്വം തങ്കത്തിന്നു സുഗന്ധമാം ഏതാനും
ധര്‍മ്മങ്ങളുള്ള ഒരു പ്രക്യതമായ ധര്‍മ്മിക്കും ആ ധര്‍മ്മങ്ങള്‍ക്ക് പ്രതിബിംബഭൂതങ്ങളായ മറ്റു ധര്‍മ്മങ്ങളുള്ള ഒരു
അപ്രക്യതധര്‍മ്മിക്കും അഭേദം കല്പിച്ച് ഒന്നിനെ മറ്റതാക്കുന്നത് നിദര്‍ശന. രണ്ടുവക ധര്‍മ്മങ്ങളുടെ
ബിംബപ്രതിബിംബഭാവം പുരസ്‌കരിച്ച് ആ ധര്‍മ്മവിശിഷ്ടങ്ങളായ ധര്‍മ്മികള്‍ക്ക് ഐക്യാരോപം ചെയ്യുന്നത് നിദര്‍ശന.
 ദീപകം അനേകമേകധര്‍മ്മത്തി ലന്വയിപ്പതു ദീപകം മദം കൊണ്ടാന ശോഭിക്കു ് മൗദാര്യംകൊണ്ടു ഭൂപതി അനേകം അനേകമേകധര്‍മ്മത്തി ലന്വയിപ്പതു ദീപകം മദം കൊണ്ടാന ശോഭിക്കു ് മൗദാര്യംകൊണ്ടു ഭൂപതി അനേകം
വസ്തുക്കള്‍ക്ക് ഒരേധര്‍മ്മത്തില്‍ അന്വയം കല്പിക്കുന്നത് ദീപകം. ‘എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം’ എന്ന
രീതിയില്‍ പ്രക്യതത്തിന്റെ ഉപയോഗത്തിനായി പറയുന്ന ധര്‍മ്മം അപ്രക്യതത്തിന് കൂടി ഉപയോഗപ്പെടുന്നു എന്ന്
അര്‍ത്ഥയോജന കല്പിച്ച്, ദീപംപോലെ തോന്നുന്നത് ദീപകം എന്നും സംജഞ ചെയ്തിരിക്കുന്നു.
 അപ്രസ്തുത പ്രശംസ അപ്രസ്തുതപ്രശംസാഖ്യ മപ്രസ്തുതമുരയ്ക്കതാന്‍; സൈ്വരം മ്യഗങ്ങള്‍ വാഴുന്നു പരാരാധനമെന്നിയേ അപ്രസ്തുതപ്രശംസാഖ്യ മപ്രസ്തുതമുരയ്ക്കതാന്‍; സൈ്വരം മ്യഗങ്ങള്‍ വാഴുന്നു പരാരാധനമെന്നിയേ
ഏതാനും ചില സംബന്ധങ്ങള്‍കൊണ്ട് പ്രസ്തുത വ്യത്താന്തത്തിനു പ്രതീതിവരുംവിധത്തില്‍ അപ്രസ്തുതവ്യത്താന്തത്തെ
വര്‍ണ്ണിക്കുക അപ്രസ്തുതപ്രശംസ.
 ഭേദകാതിശയോക്തി ഭേദകാതിശയോക്തി ഭേദം ചൊന്നാലഭേദത്തില്‍ ഭേദകാതിശയോക്തിയാം; അന്യാദ്യശം തന്നെയോര്‍ത്താ ലിന്ന്യപന്റെ പരാക്രമം ഇവിടെ
പ്രക്യതനായ ന്യപനിലുള്ള പരാക്രമം മറ്റു ന്യപമാരിലുള്ളതിനേക്കാള്‍ വാസ്തവത്തില്‍ വ്യത്യസ്തമല്ലെങ്കിലും
അനന്യസാധാരണമാണെന്നു പറയുകയാല്‍ ഭേദമില്ലാത്തിടത്തു ഭേദകല്പന.
 രൂപകാതിശയോക്തി നിഗീര്യാധ്യവസാനംതാന്‍ രൂപകാതിശയോക്തിയാം; സരോജയുഗളം കാണ്‍ക ശരങ്ങള്‍ ചൊരിയുന്നിതാ
 സംബന്ധാതിശയോക്തി അയോഗത്തിങ്കലെ യോഗം സംബന്ധാതിശയോക്തിയാം; ് മുട്ടുന്നു മതിബിംബത്തില്‍ മോടിയോടിഹ അയോഗത്തിങ്കലെ യോഗം സംബന്ധാതിശയോക്തിയാം; ് മുട്ടുന്നു മതിബിംബത്തില്‍ മോടിയോടിഹ
മേടകള്‍.
 അസംബന്ധാതിശയോക്തി അയോഗംചൊല്ക യോഗത്തി ലസംബന്ധാതിശയോക്തിയാം; ത്വല്പാദസേവയുള്ളപ്പോള്‍ കല്പപാദപമല്പമാം
 ഹേത്വതിശയോക്തി അഭേദം കാര്യഹേതുക്കള്‍ ക്കെങ്കിലോ ഹേതുവാമത്്; മുക്കണ്ണന്‍തന്‍ പുണ്യമാകും മൈക്കണ്ണി തുണചെയ്യണംഅഭേദം കാര്യഹേതുക്കള്‍ ക്കെങ്കിലോ ഹേതുവാമത്്; മുക്കണ്ണന്‍തന്‍ പുണ്യമാകും മൈക്കണ്ണി തുണചെയ്യണം
 ഉല്ലേഖം ഉല്ലേഖമൊന്നിനെത്തന്നെ പലതായ് നിനയ്ക്കുകില്‍; കാമനെന്നിവനെ സ്ത്രീകള്‍ കാലനെന്നോര്‍ത്തു വൈരികള്‍
അക്രമാതിശയോക്തി, അത്യന്താതിശയോക്തി, അസംഗതി,വിഭാവന,വിശേഷോക്തി,
വ്യാഘാതം,വിരോധാഭാസം.സംഭാവന,തല്‍ഗുണം,അതല്‍ഗുണം,മീലിതം, അധികം എന്നിവയും
അതിശയോക്തിവിഭാഗത്തിലെ അലങ്കാരങ്ങളാണ്.