അര്‍ത്ഥദോഷങ്ങള്‍ 6.പുനരുക്തം ഉക്തത്തെ ആവര്‍ത്തിച്ചു പറയുന്നത് പുനരുക്തം. പദാര്‍ത്ഥനിഷ്ടമായോ വാക്യാര്‍ത്ഥനിഷ്ടമായോ വരാം.
“വിവേകമില്ലായ്കിലനേകമാപ- ത്തെവനുമുണ്ടാമവനീതലത്തില്‍ അകാര്യവും കാര്യവുമിന്നതെന്ന- തോര്‍ക്കുന്നവന്‍തന്നെ
വിപദ്വിദൂരന്‍.”
 അര്‍ത്ഥദോഷങ്ങള്‍ 7.വിശേഷപരിവ്യത്തം വിശേഷം വേണ്ടിടത്ത് സാമാന്യം പറയുന്നത്. ഉദാ: “അര്‍ദ്ധരാത്രി സമയത്തിലുമില്ലി
പ്പട്ടണത്തിലഭിസാരികമാര്‍ക്ക് തീച്ചെടിച്ഛടതഴച്ചിടുമച്ഛ- ജ്വാലയാല്‍ തിമിരബാധയശേഷം” (കു.സംഭവം) തീച്ചെടി
-ഹിമവാന്റെ രാജധാനി തിമിരബാധ -ഇരുട്ടിന്റെ ശല്യം.
 അര്‍ത്ഥദോഷങ്ങള്‍ 8,സാമാന്യപരിവ്യത്തം സാമാന്യം വേണ്ടിടത്ത് വിശേഷം പറയുന്നത്.
 അര്‍ത്ഥദോഷങ്ങള്‍ 9.അനിയമപരിവ്യത്തം നിയമം വേണ്ടാത്തിടത്ത് അതു ചെയ്യുന്നത്.
 അര്‍ത്ഥദോഷങ്ങള്‍ 10.സനിയമപരിവ്യത്തം നിയമം വേണ്ടിടത്ത് അതു ചെയ്യാതിരിക്കുന്നത.
 അലങ്കാരദോഷങ്ങള്‍ (എ) സാധാരണ ധര്‍മ്മത്തിന് അപ്രസിദ്ധി (ബി) ഉപമാനത്തിന് അസംഭവം (സി) ജാതി (ഡി) (എ) സാധാരണ ധര്‍മ്മത്തിന് അപ്രസിദ്ധി (ബി) ഉപമാനത്തിന് അസംഭവം (സി) ജാതി (ഡി)
പ്രമാണങ്ങളില്‍ ആധിക്യ (ഇ,) ന്യൂനതകള്‍ അര്‍ത്ഥാന്തരന്യാസത്തില്‍ ഉല്‍പ്രേക്ഷിതമായ വിശേഷത്തിനോ
സാമാന്യത്തിനോ സമര്‍ത്ഥനം ഇത്യാദികള്‍ അനുചിതാര്‍ത്ഥത്തിന്റെ വകഭേദങ്ങളാണ്.
 അനിത്യദോഷങ്ങള്‍ രസക്കേടുളവാക്കുന്നതാണ് ദോഷം. ദോഷങ്ങള്‍ ഒന്നിന്റെ ലക്ഷണമിരുന്നാലും ഒരിടത്തു
പ്രകരണാദിമഹാത്മ്യത്തില്‍തന്നെ രസക്കേടുതോന്നാത്ത പക്ഷം അവിടെ ദോഷമുള്ളതായി വിചാരിച്ചുകൂടാ; വിഷം
ചിലപ്പോള്‍ ഔഷധമാകുന്നതുപോലെ. ഈ സാമാന്യവിധിപ്രകരം ദോഷം ചിലേടത്തു ഉദാസിനമായും ചിലേടത്ത്
ഗുണമായുംവരും.
 ഗുണപ്രകരണം രസത്തിന് ഉത്കര്‍ഷം വരുത്തുന്ന ധര്‍മ്മം ഗുണം. അനേകം അംഗങ്ങളുള്ള മനുഷ്യശരീരത്തില്‍ എങ്ങനെ
ആത്മാവ് പ്രധാനമോ അങ്ങനെ കാവ്യശരീരത്തില്‍ രസമാണ് പ്രധാനം. ആത്മാവിന് ശൗര്യം മുതലായതെന്നപോലെ
രസത്തിന് ഉല്‍ക്കര്‍ഷമുളവാക്കുന്നതും വേര്‍പ്പെട്ടുപോകാത്തതുമായി യാതൊരു ധര്‍മ്മമുണ്ടോ അതാണ് ഗുണം, “ഗുണം
പ്രസാദം മധുര മോജസെ്‌സന്നിവ മൂന്നു താന്‍” പ്രസാദം,മാധുര്യം, ഓജസ്‌സ് എന്നിങ്ങനെ മൂന്നെണ്ണമാണ്
 ഗുണം 1.മാധുര്യം “നീരില്‍ കല്ക്കണ്ടമെന്നോണ മാഹ്ശാദത്തില്‍ മനസ്‌സിനെ അലിച്ചാശു ലയിപ്പിക്കും ഗുണം ‘മാധുര്യ’
സംജ്ഞിതം” മനസ്‌സലിഞ്ഞ് ആഹ്ശാദത്തില്‍ ലയിച്ചതുപോലെ തോന്നിപ്പോകുന്നതിന് ഹേതുഭൂതമായ ഗുണത്തിന്
മാധുര്യം. “സംഭോഗം, കരുണം, വിപ്ര- ലംഭം ശാന്തമിവറ്റയില്‍ ഉത്തരോത്തരമുല്‍ക്കര്‍ഷം മാധുര്യത്തിന് വന്നിടും”
സംഭോഗശ്യംഗാരത്തെക്കാള്‍ കരുണത്തില്‍, അതിനേക്കാള്‍ വിപ്രലംഭശ്യംഗാരത്തില്‍, അതിനേക്കാള്‍ ശാന്തത്തില്‍ എന്ന്
മാധുര്യഗുണത്തിന് ആശ്രയങ്ങളായ രസങ്ങളുടെ വിവേചനം.
 ഗുണം 2,ഓജസ്‌സ് “ദീപ്തികൊണ്ട് മനം പെട്ടെ ന്നുഞ്ജ്വലിച്ചതു പോലവേ പ്രതീതിയുളവാക്കുന്ന ഗുണമോജസ്‌സതായിടും”
ഏതിന്റെ വൈഭവത്തില്‍ മനസ്‌സില്‍ ഒരു ജ്വലിതത്വപ്രതീതിയുളവാകുന്നുവോ ആ ഗുണമാണ് ഓജസ്‌സ്.
“വീരബീഭത്സരൗദ്രങ്ങള്‍് മേല്ക്കുമേലിതിനാശ്രയം” ഓജസ്‌സ് വീര്യത്തിലും അതിനേക്കാള്‍ ബീഭത്സത്തിലും അതിനേക്കാള്‍
രൗദ്രത്തിലും അധികം കാണാം. ഹാസാത്ഭുതഭയാനകങ്ങളില്‍ മാധുര, ഓജസ്‌സുകള്‍ സമപ്രധാന്യമാണ്.