അമരം നോക്കാത്തവന്‍ പാമരന്‍അമരകോശം പഠിക്കാത്തവന്‍ അറിവിന്റെ കാര്യത്തില്‍ പാമരനാണ്; അജ്ഞനാണ്.
 അല്‌ളലുള്ള കോഴി അകലെ ചികയും. വിശപ്പുള്ളകോഴി വളരെ ദൂരെ പോയിട്ടും ഇര തേടാന്‍ നോക്കും.
 അര്‍ശസ്‌സിനു മോര്, ദുരിതത്തിന് നാമം. അര്‍ശസ്‌സ് പിടിപെട്ടാല്‍ മോര് കുടിക്കുന്നതു നല്‌ളതാണ്. കഷ്ടപ്പാടുണ്ടാകുമ്പോള്‍ നാമം ജപിക്കുന്നതു പരിഹാരമാണ്.
 അറ്റാലടക്കം നാട്ടാര്‍ക്ക് അവകാശികളില്‌ളാതെ മരിക്കുന്നവരുടെ സ്വത്തു സമുദായത്തിനായിരിക്കും.
 അഞ്ഞാഴി എണ്ണയ്‌ക്കൊക്കുമോ അഞ്ചുവിരല്‍. വലിയ കാര്യങ്ങളെ നിസ്‌സാരമായി അടക്കാനാവില്‌ള.
 അമാവാസിക്കും അമ്മതിനും തമ്മിലെന്തുബന്ധം ഹിന്ദുക്കളുടെ വിശേഷദിവസമായ അമാവാസിയുമായി മുസ്‌ളീമായ അഹമ്മതിനു ബന്ധമില്‌ള; വ്യത്യസ്ത
മേഖലയിലുള്ള വസ്തുക്കള്‍ തമ്മില്‍ ബന്ധമില്‌ള.
 അഗ്നി തിന്നു തികട്ടുന്നവനോ അല്‌ളിത്തണ്ടു തിന്നാന്‍ പാട് കഠിനമായ ജോലി (അസാധ്യമായ കാര്യം) ചെയ്യുന്നവനു നിസ്‌സാരകാര്യങ്ങള്‍ ചെയ്യാന്‍ വിഷമമുണ്ടോ?
 അല്‌ളിക്കള്ളിലു വെള്ളം കൂട്ടി തണ്ടാരെന്നെ പറ്റിച്ചാല്‍, ആര്യന്‍നെല്‌ളിലു പതിരും കൂട്ടി ആനും പറ്റിക്കും കള്ളെടുക്കുന്ന തണ്ടാര്‍ (ഈഴവന്‍) തന്നെപ്പറ്റിച്ചാല്‍ നെല്‌ളുകൊയ്യുമ്പോള്‍ താനും പറ്റിക്കുമെന്നു പുലയന്റെ വാക്കുകള്‍.
 അഗ്നിയും അപവാദവും എത്ര നാള്‍ മൂടി വയ്ക്കും രണ്ടും മൂടിവയ്ക്കാനാവില്‌ള, പെട്ടെന്നു പടരും.
 അര്‍ജ്ജുനപ്പത്ത് ഉരുവിട്ടുകൊണ്ടിരുന്നാല്‍ പേടിയെന്നൊന്നില്‌ള. ഇടിവെട്ടുകേള്‍ക്കുമ്പോഴുള്ള പേടി മാറുന്നതിന് അര്‍ജ്ജുനന്റെ പത്തു പേരുകള്‍ ഉച്ചരിക്കുന്നു. രാത്രി കിടക്കുമ്പോള്‍
അര്‍ജ്ജുനന്റെ പത്തുപേരുകള്‍ ഉച്ചരിച്ചാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്‌ളത്രെ. (അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, വിജയന്‍, പാര്‍ത്ഥന്‍, സവ്യസാചി, ധനഞ്ജയന്‍ എന്നിവ പത്തു നാമങ്ങള്‍).