അമുക്കിവെച്ചാല്‍ കുതിച്ചു ചാടും അമര്‍ത്തി വെച്ചാല്‍ ഏതുകാര്യവും പുറമേക്കു കുതിച്ചു ചാടും.
 അറ്റുനോറ്റ് ഒരു മോനെപെറ്റു അവന്‍ അറയ്ക്കകത്തും ഞാന്‍ പുരയ്ക്കു പുറത്തും നെല്‌ളുകൊയ്തു മെതിച്ച് പത്തായത്തിലിട്ടു. അമ്മയായ വയ്‌ക്കോല്‍ പുറത്തുമായി; വാര്‍ധക്യത്തില്‍ മക്കള്‍
മാതാപിതാക്കളെ സംരക്ഷിക്കാത്തതിനെയും ധ്വനിപ്പിക്കുന്നു.
 അല്‌ളും പകലും അറുപതുനാഴികേം പൂര്‍ണ സമയവും; എപേ്പാഴും.
 അള്ളും മുഖത്ത് മുള്ളന്‍ചേമ്പു കുത്തൂല്‌ള. വലിയ കേ്‌ളശങ്ങള്‍ നേരിട്ടുപരിചയിച്ചവന് ചെറിയ കേ്‌ളശങ്ങള്‍ ഏല്ക്കില്‌ള.
 അമൂട്ട് അരപ്പലം പിടുക്ക് മുക്കാല്‍ പലം ആഘോഷത്തെക്കാളേറെ അതുകൊണ്ടുണ്ടായ നഷ്ടം.
 അറ്റകൈക്ക് ആട് വെട്ട്. മറ്റൊന്നും കിട്ടാതായപേ്പാള്‍ സ്വന്തം ആടിനെത്തന്നെ കൊല്‌ളാന്‍ തീരുമാനിക്കല്‍.
 അയച്ച അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്‌ള അമ്പ് അയച്ചു കഴിഞ്ഞാലും വാക്ക് പറഞ്ഞു കഴിഞ്ഞാലും തിരിച്ചെടുക്കാന്‍ കഴിയില്‌ള. അതുകൊണ്ടു
വാക്കു പറയുന്നതു സൂക്ഷിക്കണം.
 അയത്തി(ല്‍)ത്തണ്ടാന്റെ തലേലെ വര മുക്കിച്ചെരച്ചാലും പോവുകേല തലവിധി മാറ്റാന്‍ ഒരു വിധത്തിലും കഴിയുകയില്‌ള.
 അയല്‍ ഒത്തു വിളയിറക്കണം. അടുത്തുള്ള വയലിനു യോജിച്ച വിധത്തിലായിരിക്കണം വിളയിറക്കേണ്ടത്. (കൃഷിപാഠം)
 അയഞ്ഞ കമ്പിളി ആറേകാല്‍. അഭിപ്രായസ്ഥിരതയില്‌ളാത്തവന് (അലസന്) ആരും വിലകല്പിക്കില്‌ള.