അയല്‍ക്കാരനെ സ്‌നേഹിച്ചാലും അതിരിലെ വേലി പൊളിക്കരുത്ആളുകള്‍ തമ്മില്‍ സ്‌നേഹം പുലര്‍ത്തുവാന്‍ വേലി ഒരു പ്രശ്‌നമായേക്കാം. പകേ്ഷ സ്‌നേഹാധിക്യം മൂലം
വേലി പൊളിച്ചുകളയരുത്. എന്തിനും ഒരു പരിധിയുണ്ട്.
 അയല്‍വീട് എരിയുമെങ്കില്‍ എന്റെ വീടും എരിഞ്ഞുകൊള്ളട്ടെ തനിക്കു നാശം വന്നാലും അന്യനു ദുഃഖമുണ്ടാകണമെന്ന വിചാരം.
 അയയിലിട്ട കോണകംമാതിരി. ആര്‍ക്കും എന്തും ചെയ്യാമെന്ന നില.
 അയലത്തെ അമ്മിയാരെ കിറുക്കു കാണാന്‍ നന്ന് അന്യന്റെ വേദനകള്‍ രസിച്ചുകാണാം. സ്വന്തമായുണ്ടായാലേ?
 അയലത്തെ ഉയര്‍ച്ച കണ്ട് അരികരുത്. അയല്‍ക്കാരന്‍ ഉയരുന്നതുകണ്ട് അസൂയ (ശത്രുത) തോന്നരുത്.
 അയലത്തെ വീട്ടില് കരിക്കലും പൊരിക്കലും, പകലന്തിയാവുമ്പം കരച്ചിലും പിഴിച്ചിലും ധൂര്‍ത്തടിക്കുന്നവന്‍ പിന്നീട് ദുഃഖിക്കും.
 അയലത്തെ കടവും അരയിലെ ചൊറിയും അയലത്തെ കടവും അരയിലെ ചൊറിയും എപേ്പാഴും അലോസരമുണ്ടാക്കും.
 ആയാലൊരാന പോയാലൊരുവാക്ക് ഒരാള്‍ ആനയെ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ നില്ക്കുന്ന ഒരാള്‍ ‘ആനയെ തരുമോ’ എന്നു ചോദിച്ചു. ഇതുകേട്ട്
അടുത്തുള്ള ഒരാള്‍ പരിഹസിച്ചപേ്പാള്‍ പറയുന്ന മറുപടി; കിട്ടിയാല്‍ ലാഭം, ഇലെ്‌ളങ്കിലും നഷ്ടപെ്പടാനൊന്നുമില്‌ള.
 അയിത്തം കുളിച്ചാല്‍ പോകും, അബദ്ധം പൊളിച്ചാലും പോവില്‌ള അയിത്തമായാല്‍ അതു പോകാന്‍ കുളിച്ചാല്‍മതി. അബദ്ധം പറ്റിയാല്‍ എന്തു ചെയ്താലും മാറില്‌ള.
 അയ്മനം താഴുമ്പോള്‍ കുമ്മനം പൊങ്ങും ഒന്നുണ്ടായാല്‍ മറ്റൊന്നുണ്ടാകാത്ത നില. കാര്യം നടക്കാന്‍ രണ്ടും വേണംതാനും. (അയ്മനവും കുമ്മനവും സ്ഥലപേ്പര്)