കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂഅടുത്തറിഞ്ഞനേ ആളിന്റെ യഥാര്‍ത്ഥ സ്വഭാവമറിയൂ.
 അരികെ പോകുമ്പോള്‍ അരപ്പലം തേയും. ചിലരുടെ സ്വഭാവം. അടുത്തുകൂടി പോകുമ്പോള്‍ എന്തോ കുറച്ചിലാണെന്നു തോന്നും.
 അരികൊണ്ടു കളിച്ചാല്‍ ആഹാരത്തിന് മുട്ടുണ്ടാകും. ആവശ്യത്തിനുള്ളതെടുത്തു ദുരുപയോഗം ചെയ്താല്‍ പിന്നീട് കേ്‌ളശിക്കും.
 അരീംതീര്‍ന്നു, അടുപ്പില്‍ ചിതലും കയറി. പല ദിവസങ്ങളായിട്ടുതന്നെ അരിയിലെ്‌ളന്നു സാരം; പൂര്‍ണ ദാരിദ്ര്യം.
 അരുത്തി ഉണ്ടാക്കി അഴിച്ചുചെലവാക്കണം. കഷ്ടപെ്പട്ട് അല്പാല്പം മിച്ചംപിടിച്ച് സമ്പത്ത് ഉണ്ടാക്കുകയും ആവശ്യത്തിനനുസരിച്ച് പിശുക്കു കാട്ടാതെ
ചെലവഴിക്കുകയും വേണം.
 അരുമയറ്റ വീട്ടില്‍ എരുമയും വാഴില്‌ള. സ്‌നേഹമില്‌ളാത്ത വീട്ടില്‍ എരുമയും ജീവിക്കില്‌ള. മനുഷ്യനുമാത്രമല്‌ള മറ്റു ജീവികള്‍ക്കുപോലും
ജീവിക്കണമെങ്കില്‍ സ്‌നേഹവും പരിചരണവും ലഭിക്കണം.
 അരുന്ധതിയെ കണ്ടാല്‍ ആറും മാസത്തേക്ക് മരണമില്‌ള അരുന്ധതി ആകാശത്തിലെ ഒരു നക്ഷത്രമാണ്. സ്പതര്‍ഷികള്‍ക്കടുത്തായി സ്ഥിതിചെയ്യുന്ന ഈ
കുഞ്ഞുനക്ഷത്രത്തെ കണ്ടാല്‍ ആറുമാസത്തേക്ക് മരണമിലെ്‌ളന്നു വിശ്വാസമുണ്ട്.
 അരും ചാക്കാലയില്‍ പെരുംചിരി. ചാവുപുല നടക്കുമ്പോള്‍ ആഹ്‌ളാദിക്കുന്ന ചിലരുടെ സ്വഭാവം.
 അരുതാത്തതു ചെയ്തവന്‍ കരുതാത്തതു കേള്‍ക്കും ചെയ്യാന്‍ പാടില്‌ളാത്തത് ചെയ്താല്‍ പ്രതീക്ഷിക്കാത്തതു കേള്‍ക്കേണ്ടിവരും.
 അരുതാഞ്ഞാല്‍ ആചാരമില,്‌ള ഇല്‌ളാഞ്ഞാല്‍ ഉപചാരമില്‌ള. (ഓശാരമില്‌ള) ശരീരത്തിനു കഴിവില്‌ളാതിരുന്നാല്‍ ആചാരം അനുഷ്ഠിക്കേണ്ടതില്‌ള. കഞ്ഞിക്കു കഴിവിലെ്‌ളങ്കില്‍
അതിഥികളെ സല്‍ക്കരിക്കേണ്ടതുമില്‌ള. സ്വന്തമായ കഴിവുണ്ടെങ്കിലേ ഇതെല്‌ളാം ചെയ്യേണ്ടതുള്ളൂ.