അറിഞ്ഞതില്‍ പാതി പറയാതെ പോയി; പറഞ്ഞതില്‍ പാതി പതിരായും പോയിമനസ്‌സിലാക്കിയതില്‍ പകുതി പറയാന്‍ കഴിഞ്ഞില്‌ള. പറഞ്ഞതില്‍ പകുതി പാഴായും പോയി.
 അറിഞ്ഞത് ഒരുപിടി അറിയാത്തത് ഉലകത്തോളം. വിജ്ഞാന പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമുക്കു മനസ്‌സിലാക്കാന്‍ കഴിയുന്നുള്ളൂ.വിജ്ഞാന പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമുക്കു മനസ്‌സിലാക്കാന്‍ കഴിയുന്നുള്ളൂ.
 അറിയാത്തതിനു തല്‌ള് അറിഞ്ഞതിനു ചൊല്‌ള് കുട്ടികള്‍ പഠിക്കാത്തതിനു തല്‌ളുകൊടുക്കണം. പഠിക്കുന്നവനു നന്നായി പറഞ്ഞുകൊടുക്കുകയും വേണം;
അനുസരിക്കാത്ത കുട്ടിക്ക് തല്‌ള്, അനുസരിക്കുന്നവന് ഉപദേശം.
 അറിയാത്തവന് അടുക്കള ആറുകാതം വിവരമില്‌ളാത്തവര്‍ക്ക് നിസ്‌സാരകാര്യം പോലും വിഷമമുള്ളതായി തോന്നും.
 അറിയാത്ത നാട്ടില്‍ അറിഞ്ഞതൊക്കെ കറി സാഹചര്യത്തിനനുസരിച്ച് ജീവിക്കല്‍.
 അറിയാതെ വീഴുന്ന മരം പറയാതെ കരിയിക്കും വളര്‍ച്ചയെത്താതെ വീഴുന്ന മരം വിറകിനേകൊള്ളൂ.
 അറിയുന്നവനറിയാം അല്‌ളാത്തവന് ചൊറിയാം. വിവരമുള്ളവന്‍ കാര്യമറിയാവുന്നതിനാല്‍ സ്വയം ഉപദ്രവം വരുത്തിവയ്ക്കുന്ന കാര്യങ്ങളിലേര്‍പെ്പടില്‌ള.
അല്‌ളാത്തവന്‍ ഉപദ്രവം ഏറ്റുവാങ്ങും .
 അറിയുന്നവന് ആയിരം മുഖം, അറിവുകെട്ടവന് ഒരേ മുഖം അറിയുന്നവന്‍ കാര്യങ്ങള്‍ വിവിധരീതികളില്‍ അവതരിപ്പിക്കുന്നു. അറിയാത്തവന് എപേ്പാഴും ഒരേഭാവം തന്നെ.
 അറിയണോ ആശാന്‍ വേണം, പഠിയണോ പണിക്കര്‍ വേണം എഴുത്തും വായനയും പഠിക്കേണ്ടത് ആശാന്റെ കീഴിലും കളരിയില്‍ അഭ്യാസമുറകള്‍ പരിശീലിക്കേണ്ടത്
പണിക്കരുടെ കീഴിലുമാകണം.
 അറിവില്‌ളാത്തവന് ആചാരം വഴികാട്ടി. ആലോചിച്ചു കാര്യങ്ങള്‍ മനസ്‌സിലാക്കുവാനുള്ള കഴിവില്‌ളാത്തവന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിക്കുന്നു.