അകലെ പോകുന്നവനെ അരികില്‍ വിളിച്ചാല്‍ അരയ്ക്കാത്തുട്ടുചേതം.അനാവശ്യമായി പ്രവര്‍ത്തിച്ചാല്‍ നഷ്ടം സംഭവിക്കും.
 അല്പലാഭം പെരുംചേതം ചെറിയലാഭത്തിനുവേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായി മാറല്‍.
 അല്പം മദ്യം അറിവിന് നല്‌ളത്. അധികമായാല്‍ ഏതും ദോഷമെന്ന് ധ്വനി.
 അല്പം തീയില്‌ളാതെ പുകയുണ്ടാകുമോ. പുകയുണ്ടെങ്കില്‍ അല്പമെങ്കിലും തീയുണ്ടാകും; അല്പമെങ്കിലും യാഥാര്‍ത്ഥ്യമില്‌ളാതെ അപവാദമുണ്ടാകില്‌ള.
 അലംഭാവം മഹാധനം ഉള്ളതുകൊണ്ട് സംതൃപ്തിയുണ്ടാകുന്നതു വലിയൊരു ധനം തന്നെയാണ്.
 അള മുട്ടിയാല്‍ ചേരയും കടിക്കും. മാളത്തില്‍ ചെന്നു ഉപദ്രവിക്കാന്‍ നോക്കിയാല്‍ നിരുപദ്രവകാരിയായ ചേരയും കടിക്കും. എത്ര സാധുശീലനായാലും
കഠിനമായി ഉപദ്രവിക്കുമെന്നു കാണുമ്പോള്‍ എതിര്‍ക്കും.
 അളക്കാന്‍ മടിക്കൊല്‌ള മുറിക്കാന്‍ മുന്തൊല്‌ളാ. ദാനധര്‍മ്മം നടത്താന്‍ മടിക്കരുത്. മനുഷ്യരെ തമ്മിലകറ്റാന്‍ ശ്രമിക്കരുത്.
 അളന്ന പയറെണ്ണരുത്. പയറ് അളന്നാല്‍ പിന്നീട് എണേ്ണണ്ടതില്‌ള; കാര്യം മനസ്‌സിലായാല്‍ വീണ്ടും അന്വേഷിക്കേണ്ടതില്‌ള.
 അളന്ന ചെട്ടിക്ക് അളന്ന കൊട്ട, തൂക്കിയ ചെട്ടിക്ക് തൂക്കിയ കൊട്ട ഇങ്ങോട്ടു കിട്ടുന്നതുപോലെ അങ്ങോട്ടും കൊടുക്കുക.
 അളന്നളന്നു കുറയുകയും പറഞ്ഞുപറഞ്ഞ് ഏറുകയും. ആവര്‍ത്തിച്ച് അളക്കുമ്പോള്‍ കുറയും. ആവര്‍ത്തിച്ചു പറയുമ്പോള്‍ ഏറുകയും ചെയ്യും.