അവലക്ഷണമായാലും മുഖലക്ഷണം വേണം. മോശക്കാരനായാലം മുഖത്തു നല്‌ള ലക്ഷണം വേണം.
 അവലിനെ നിനച്ച് ഉരലിനെ ഇടിക്ക എന്തു തടസ്‌സമുണ്ടായാലും കാര്യം നടത്തുന്ന സ്വഭാവം; നെല്‌ളിടിച്ചാണ് അവലുണ്ടാക്കുന്നത്. നെല്‌ളിലെ്‌ളങ്കിലും ലക്ഷ്യം സാധിക്കണമെന്ന ആഗ്രഹം.
 അവസാനമിരുന്നവന്‍ കട്ടിലൊടിച്ചു. കുഴപ്പങ്ങളെല്‌ളാം നേരത്തേ തന്നെ ഉണ്ടായിരുന്നതാണെങ്കിലും അവസാനം കാര്യത്തിലേര്‍പെ്പടുന്നവനായിരിക്കും പഴിമുഴുവന്‍ കേള്‍ക്കേണ്ടിവരിക.

 അവസാനിപ്പി

ക്കാനാവാത്തതാരംഭിക്കരുത്.

 സ്വന്തം നിയന്ത്രണമില്‌ളാത്ത പ്രവൃത്തിയിലേര്‍പെ്പടരുത്.
 അവിട്ടക്കട്ട ചവിട്ടിപെ്പാട്ടിക്കും. ഓണസ്‌സദ്യയുടെ ചോറും കറികളുമെല്‌ളാം കൂടി കട്ടിയാക്കി വയ്ക്കുന്നതാണ് ‘അവിട്ടക്കട്ട’; (തിരുവോണത്തിനടുത്ത ദിവസമായ അവിട്ടത്തിനുണ്ടാക്കുന്നത്). നല്‌ളകട്ടിയായി ഉറച്ചിരിക്കുന്നതിനാല്‍ പൊട്ടിക്കാന്‍ പ്രയാസമാണെന്ന് വ്യംഗ്യം.
 അവിടെ ചൂട്ടുംകെട്ടി പട. പടപേടിച്ച് ചെന്നിടത്ത് രാത്രിയില്‍ പോലും പട.
 അവസ്ഥ അറിയാത്ത നായര്‍ അത്താഴം ഉണ്ണാന്‍ വന്നാല്‍ ദിക്കില്‌ളാത്തച്ചി വിളമ്പാന്‍ ചെല്‌ളും. ഒരു നേരത്തെ കഞ്ഞിക്കുള്ള വകയില്‌ളാത്ത വീട്ടില്‍ അതൊന്നും കാര്യമാക്കാതെ അത്താഴമുണ്ണാന്‍ പോയാല്‍ മോശം അനുഭവമാകും ഉണ്ടാകുക; അവസ്ഥയറിഞ്ഞു പ്രവര്‍ത്തിച്ചിലെ്‌ളങ്കില്‍ അഭിമാനത്തിന് ക്ഷതമുണ്ടാകും.
 അകക്കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം മനസ്‌സു നന്നാക്കി നന്മയിലേക്കു നയിക്കാന്‍ കട്ടിക്കാലത്തു തന്നെ ഗുരുനാഥന്‍ ഉണ്ടാകണം.
 അകത്തമ്മ ചമയുക. കാരണവത്തിയായി ചമയുക; അധികാരഭാവം കാട്ടുക.
 അകത്തുള്ളതു മുഖത്തു വിളങ്ങും മനസ്‌സിലുള്ളതു മുഖത്തു പ്രകാശിക്കും.