അശ്വതി ഞാറ്റുവേല കള്ളന്‍അശ്വതി ഞാറ്റുവേല ചതിച്ചാല്‍ (മഴയുടെ ക്രമം മാറിയാല്‍) കൃഷി പിഴയ്ക്കും.
 അശ്വതിക്കിട്ട വിത്തും അച്ഛനു ജനിച്ച മകനും രണ്ടും നല്‌ളത്. നന്നായി വളരും.
 അശ്വതിയില്‍ വിതച്ച വിത്ത് പിഴയ്ക്കില്‌ള അശ്വതി ഞാറ്റുവേലയില്‍ വിത്തുവിതച്ചാല്‍ കൃഷി മോശമായിപേ്പാവില്‌ള. അശ്വതി ഞാറ്റുവേല തുടങ്ങി രോഹിണി ഞാറ്റുവേലവരെ പൊടിവിത നടത്താവുന്നതാണെന്ന് കൃഷിശാസ്ത്രം.
 അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും. രണ്ടും കേടുവരില്‌ള.
 അഷ്ടദാരിദ്ര്യം പിടിച്ചവന് തൊട്ടതെല്‌ളാം നഷ്ടം. ദരിദ്രന്‍ എന്തു ചെയ്താലും നഷ്ടം; ദരിദ്രന് എന്നും ദാരിദ്ര്യം.
 അഷ്ടിക്കു മുട്ടില്‌ള അട്ടക്കാല്‍ പിടിക്കൂലപട്ടിണി കൂടാതെ ഒരുവിധം കഴിഞ്ഞുപോകുന്നു. എന്തായാലും മറ്റുള്ളവരെ ആശ്രയിക്കില്‌ള (അട്ടക്കാല്‍ = വെറ്റിലക്കൊടിക്കു പിടിച്ചു കയറാനുള്ളത്)
 അസൂയ വിതച്ചാല്‍ ദാരിദ്ര്യം കൊയ്യും. മറ്റുള്ളവരോട് അസൂയയുമായി നടക്കുന്നവന് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്‌ള. അതിനാല്‍ ദാരിദ്ര്യവും മാറില്‌ള.
 അസൂയക്കും കഷണ്ടിക്കും മരുന്നില്‌ള. രണ്ടും ചികിത്സിച്ചു ഭേദമാക്കാനാവില്‌ള.
 അഗതി പെറ്റതു പെണ്ണ് അതിലും വെള്ളിപ്പൂരാടം പാവപെ്പട്ടവള്‍ പെറ്റതു പെണ്ണ്. പെണ്ണിനെ പ്രസവിച്ചാല്‍ ഭാവിയില്‍ വലിയ ചെലവിനു വഴിവെക്കും. ജനനനാള്‍ പൂരാടമായാല്‍ കൂടുതല്‍ ദോഷമാകും. ദരിദ്രയുടെ കഷ്ടപ്പാടേറിയെന്നു ധ്വനി. വിഷകന്യകയാവും വെള്ളിയാഴ്ച പൂരാടം നാളില്‍ പിറന്നവള്‍.
 അണ്ടി കളഞ്ഞ അണ്ണാനെപേ്പാലെ കൈവശമുള്ളതു നഷ്ടപെ്പടുത്തിയിട്ട് ഇളിഭ്യനായിരിക്കുന്നവന്‍.