അച്ഛനരി കുറച്ചാല്‍ അമ്മ അത്താഴം കുറയ്ക്കും.അച്ഛന്‍ ചെലവിന് അരികൊടുക്കുന്നതു കുറച്ചാല്‍ അമ്മ ചോറുണ്ടാക്കുന്നതില്‍ കുറയ്ക്കും
 അച്ഛനു പിറന്ന മകനും ഉപ്പില് വിളഞ്ഞ ഉപേ്പരിയും. രണ്ടും ഒരുപോലെ ഗുണമുള്ളതായിരിക്കും.
 അച്ഛന്‍ ഒന്നു ചാടിയാല്‍ മകന്‍ ഒമ്പതു ചാടും. അച്ഛനേക്കാള്‍ മുന്നിലാണ് മകന്റെ പോക്ക്; അച്ഛനെക്കാള്‍ ദൂഷ്യം മകന്.
 അച്ഛന്‍ വെള്ളംകിട്ടാതെ ചത്തതിന് അമ്മ കിണറ്റില്‍ വീണു ചത്തു. ഒരാള്‍ക്ക് വിഷമുണ്ടായതിന് മറ്റൊരാള്‍ കഷ്ടപെ്പട്ടിട്ടെന്തുകാര്യം.
 അച്ഛന്‍ തെക്കോട്ട് അമ്മ വടക്കോട്ട്, മക്കള്‍ പടിഞ്ഞാട്ട്. കുടുംബ കാര്യം ശ്രദ്ധിക്കാതെ നടക്കുന്ന അച്ഛനമ്മമാരുടെ മക്കള്‍ തോന്നിയപാട് ജീവിക്കും; മാതാപിതാക്കള്‍ ദുര്‍മാര്‍ഗ്ഗികളായാല്‍ മക്കളും അങ്ങനെയാകും.
 അണ്ടിയോടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ. കാര്യം നടക്കാറാകുമ്പോഴാണ് വിഷമം മനസ്‌സിലാകുന്നത്; അടുത്തു പെറുമാറിയാലേ മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്‌സിലാകൂ
 അന്ധന്‍ അന്ധനെ നയിക്കുന്നപോലെ വിവരമില്‌ളാത്തവനെ വിവേകമില്‌ളാത്തവന്‍ നയിച്ചാല്‍ രണ്ടുപേരും ആപത്തിലകപെ്പടും.
 അന്ധന്‍ ആനയെ കണ്ടപോലെ അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഓരോരുത്തരും ഒരു കാര്യത്തിന്റെ ഓരോ വശം മാത്രം കണ്ട് അതാണു കാര്യമെന്ന് ഉറപ്പിച്ചു പറയുന്നു; ഒന്നിന്റെയും പൂര്‍ണരൂപം ഗ്രഹിക്കാത്തവര്‍; കാര്യത്തിന്റെ ഒരംശം മാത്രമറിഞ്ഞ് അതാണു കാര്യമെന്നു ധരിക്കുന്നവര്‍.
 അന്ധന്‍ രാജാവിന് കോന്തന്‍ മന്ത്രി യോജിച്ച കൂട്ടുകെട്ട്.
 അജഗളസ്തനം പോലെ. കാണുമ്പോള്‍ ഉപകാരമുള്ളതായി തോന്നും. എന്നാല്‍ അനുഭവത്തിനു കൊള്ളില്‌ളതാനും (ആടിന്റെ കഴുത്തില്‍ മാംസം തൂങ്ങിക്കിടക്കുന്നതു കണ്ടാല്‍ സ്തനംപോലെ തോന്നുന്നത് ചൊല്‌ളിനാധാരം.