അജഗജാന്തരം.വളരെ വലിയ വ്യത്യാസം (ആനയും ആടും പോലെ)
 അഞ്ജനക്കാരന്റെ മുതുകില്‍ വഞ്ചനക്കാരന്‍ കയറുക. (അഞ്ജനക്കാരന്റെ മേല്‍ വഞ്ചനക്കാരന്‍) തട്ടിപ്പുകാരനെ വഞ്ചനക്കാരന്‍ പറ്റിക്കുന്നു; കള്ളനെക്കാള്‍ വലിയ കള്ളന്‍ (മഷിനോക്കി ഭൂതഭാവികള്‍ പ്രവചിച്ചിരുന്നവരാണ് അഞ്ജനക്കാരന്‍. ഇവരില്‍ ഏറെയും തട്ടിപ്പുകാരായിരുന്നു.)
 അടയ്ക്ക മടിയില്‍ വയ്ക്കാം. അടയ്ക്കാമരം മടിയില്‍ വയ്ക്കാമോ. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ നിയന്ത്രിക്കാനാകും. മുതിര്‍ന്നു കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
 അടയ്ക്ക കട്ട കള്ളന്‍ ആനയെ കക്കും. ചെറിയ കള്ളങ്ങള്‍ നടത്തുന്നവന്‍ മുതിര്‍ന്നാല്‍ വലിയ കള്ളങ്ങള്‍ചെയ്യാനും മടിക്കില്‌ള.
 അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളന്‍ തന്നെ ചെറിയ കളവു ചെയ്താലും വലിയ കളവു ചെയ്താലും കളവു കളവുതന്നെ.
 അടക്കമില്‌ളാക്കിളി (അടക്കമില്‌ളാത്തത്ത) അടുപ്പില്‍ ചാടും അടക്കത്തോടെ പ്രവര്‍ത്തിക്കാത്തവര്‍ ആപത്തിലകപെ്പടും (കുട്ടികളെയും പെണ്ണുങ്ങളെയും കുറിച്ചുള്ള ചൊല്‌ള്)
 അടക്കമില്‌ളാത്തച്ചി അടുപ്പില്‍. അച്ചടക്കമില്‌ളാത്ത പെണ്ണ് ആപത്തില്‍ അകപെ്പടും.
 അടക്കമില്‌ളാപെ്പണ്ടിക്ക് ആയിരം കോല്‍ തിരിയണം അടക്കവും ഒതുക്കവുമില്‌ളാത്ത സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കണം; അഭിസാരികകളോട് അടുക്കുന്നത് ആപത്തെന്ന് അര്‍ത്ഥം.
 അടക്കമുള്ളവന് അടുപ്പിലും, വാഴാം പരക്കംപായുന്നവന്‍ എവിടെയും വീഴും അടക്കമുള്ളവന് എവിടെയും കഴിയാം. ഒരു നിയന്ത്രണവുമില്‌ളാത്തവന്‍ എവിടെയായാലും ആപത്തില്‍പെടും.
 അടക്കം പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി പണിയൊന്നും ചെയ്യാതെ സേവപിടിച്ചു നടക്കുന്നവന് കൂടുതല്‍ കൂലിയും കഠിനമായി അധ്വാനിക്കുന്നവന് കുറഞ്ഞ പ്രതിഫലവും; ക്രമം പറയുന്നവന് കൂടുതല്‍ കൂലിയും കായികാദ്ധ്വാനം നടത്തുന്നവന് കുറഞ്ഞ കൂലിയും.