അപെ്പാ കണ്ടവനെ അപ്പാന്ന് വിളിക്കരുത്. അടുത്തറിയാത്തവനെ യാതൊന്നും ആലോചിക്കാതെ ബന്ധുവായി സ്വീകരിക്കരുത്.
 അട്ടേപ്പിടിച്ച് മെത്തേ കിടത്തിയാലും കിടക്കില്‌ള. ദൂര്‍ജ്ജനങ്ങളെ എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നടക്കില്‌ള.
 അടങ്ങാപ്പാമ്പിന് മുളവടി അരചന്‍ നിയന്ത്രിക്കാന്‍ പറ്റാത്തവനെ ശിക്ഷിച്ചു നേരെയാക്കണം; കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്നത് അരചന്‍ (രാജാവ്) ആണലേ്‌ളാ. ഇവിടെ മുളവടിയെ രാജാവുമായി സാമ്യപെ്പടുത്തുന്നു.
 അടങ്ങിക്കിടക്കുന്ന പട്ടിയും അനങ്ങാതെ കിടക്കുന്ന വെള്ളവും രണ്ടിനെയും സൂക്ഷിക്കണം. അനങ്ങാതെ കിടക്കുന്ന പട്ടി ഏതു സമയവും ചാടിക്കടിക്കാം. നിശ്ചലമായ ജലാശയം ആഴമേറിയതാവും.
 അടങ്ങിയിരുന്നാല്‍ അടുത്തുകിട്ടും ക്ഷമിച്ചിരുന്നാല്‍ കാര്യങ്ങള്‍ നമ്മുടെ ഇഷ്ടാനുസരണം നടക്കും.
 അഞ്ചെരുമ കറക്കുന്നത് അയലറിയും കഞ്ഞിവാര്‍ത്തുണ്ണുന്നത് നെഞ്ഞറിയും സ്വന്തമായുള്ള നല്‌ള കാര്യങ്ങള്‍ നാലാളെ അറിയിക്കാന്‍ ആളുകള്‍ തല്പരരാണ്. ദൂഷ്യങ്ങളുണ്ടെങ്കില്‍ മറ്റാരും അറിയാതിരിക്കാന്‍ ശ്രമിക്കും (കഞ്ഞി വാര്‍ത്തുണ്ണുക = പഴങ്കഞ്ഞിയില്‍ നിന്ന് വെള്ളം പിഴിഞ്ഞു കഴിഞ്ഞ് വറ്റു കഴിക്കുക.)
 അടമഴ വിട്ടാലും ചെടിമഴ വിടില്‌ള വന്‍മഴ തോര്‍ന്നാലും മരങ്ങളില്‍ നിന്ന് വെള്ളം ഇറ്റു വീണു കൊണ്ടിരിക്കും; മുഖ്യ സംഭവം കഴിഞ്ഞാലും അനുബന്ധമായി ചെറിയ പ്രതികരണങ്ങളുണ്ടാകും; പ്രധാനികള്‍ തമ്മിലുള്ള മത്സരം അവസാനിച്ചാലും സേവകര്‍ തമ്മിലുള്ള മത്സരം കുറച്ചുകാലം കൂടി തുടരും.
 അടയ്ക്കാനും തുറക്കാനുമായാല്‍ ആശാരി പുറത്ത്. ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മാത്രം ആശാരി മതി. കാര്യം നേരെയായാല്‍ ആശാരി പുറത്തായി; ആവശ്യം കഴിയുന്നതോടെ സഹായം ചെയ്തവനെ മറക്കുന്ന സ്വഭാവം.
 അടയ്ക്കാമരത്തിനും തെങ്ങിനും ഒരേ തളപ്പിടരുത് ഓരോന്നിനും ഓരോ സമ്പ്രദായമുണ്ട്. എല്‌ളാത്തിനും ഒരേ രീതിയല്‌ള; എല്‌ളാ ആള്‍ക്കാരെയും ഒരുപോലെ ഗണിക്കരുത്.
 അടയ്‌ക്കേണ്ടതടയ്ക്കണം അടക്കേണ്ടതടക്കണം. അവസാനിപ്പിക്കേണ്ടത് അവസാനിപ്പിക്കണം. നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കണം.