അടിയന് കരിക്കാടി, തമ്പുരാന് അമൃതേത്ത്.പാവപെ്പട്ടവന്റെ ഭക്ഷണത്തിനു മേലാളര്‍ കരിക്കാടി എന്നു പറയും. തമ്പുരാക്കന്മാരുടേതാകട്ടെ അമൃതേത്തും. രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം.
 അടിയന്തിരം കേമമായിലെ്‌ളങ്കിലും അടി ഒന്നാന്തിരമായി സദ്യമോശമായെങ്കിലും സദ്യക്കിടയിലെ കലഹം രസകരമായി (വിവാഹശേഷം നടക്കുന്ന സദ്യയ്ക്കിടയില്‍ അടിയുണ്ടാക്കുന്ന ആചാരം ചില ജാതികള്‍ക്കിടയിലുണ്ട്)
 അടിയാപിള്ള പടിയാ ശിക്ഷകിട്ടാത്ത കുട്ടി പഠിക്കുകയില്‌ള.
 അടിയിലുള്ള അഞ്ചാറുവറ്റിന് അഞ്ചാറിടങ്ങഴി (ആറിടങ്ങഴി) വെള്ളം കുടിക്ക. നിസ്‌സാര കാര്യം കിട്ടാന്‍ കണക്കില്‌ളാതെ അദ്ധ്വാനിക്കുക.
 അടിയുടെ പൂരവും പൊടിയരിക്കഞ്ഞിയും. കടുത്ത ശിക്ഷകിട്ടുമെന്ന മുന്നറിയിപ്പ്, തെറ്റു ചെയ്ത കുട്ടികളോടു പറയുന്നത്.
 അടിയും കൊണ്ടു പുളിയും കുടിച്ചു പണവും കൊടുത്തു (കരവും കെട്ടി) നികുതി കൊടുക്കാത്തതുകൊണ്ടു അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍. മുക്കാലിയില്‍ കെട്ടി അടിക്കുക, പുളികുടിപ്പിക്കുക, പിഴ (പണം) ഈടാക്കുക തുടങ്ങിയവ പഴയ കാലത്തെ ശിക്ഷാവിധികള്‍)
 അടിയുംപിടിയും പോയി കുളിയും ജപവുമായി. ചട്ടമ്പിത്തരം നിര്‍ത്തി. ഇപേ്പാള്‍ ഈശ്വരഭജനത്തിലേക്കു തിരിഞ്ഞു.
 അടിയന്റെ ആന തിരുമനസ്‌സിലെ ആന ഒന്നാന്തരമാന പൊന്നുതമ്പുരാന്റെ ആന വാരിക്കുഴിയില്‍ വീണ ആനയെ കയറ്റിയ താപ്പാനയുടെ പാപ്പാന്‍ പറയുന്നത്. (തിരുമനസ്‌സിലെ ആന). കുഴിയില്‍ വീണു കിട്ടിയ ആനക്കുട്ടിയാകട്ടെ രാജാവിന്‍േറതാകാന്‍ പോകുന്നതുമാണ്. (പൊന്നു തമ്പുരാന്റെ ഒന്നാന്തരം ആന)
 അടിയ്ക്കുത്തരം മുറിപ്പത്തല്. അടികിട്ടിയാല്‍ പകരം വടിയെടുത്തു  തിരിച്ചു തല്‌ളല്‍. അടിസ്ഥാനമുറച്ചാലേ ആരൂഢമുറയ്ക്കുകയുള്ളൂ (അടിസ്ഥാനമുറച്ചേ ആരൂഢമുറപ്പിക്കാവൂ) അടിത്തറ ഉറച്ചാലേ മേല്പ്പുര ഉറയ്ക്കുകയുള്ളൂ.
 അടുക്കള നന്നായാല്‍ കൊടുക്കലും നന്നാകും വൃത്തിയുള്ള അടുക്കളയായാല്‍ അവിടെനിന്നു കൊടുക്കുന്ന സാധനങ്ങളും വൃത്തിയുള്ളതായിരിക്കും; വീട്ടിലെ അടുക്കളക്കാരി (കാരണവരെ) ദയയുള്ളവളാണെങ്കില്‍ ദാനധര്‍മ്മങ്ങള്‍ക്കു കുറവുണ്ടാവില്‌ള.