അടുക്കളപെ്പണ്ണിനെ അകത്തമ്മയാക്കരുത്.അടുക്കളപെ്പണ്ണിനു വീട്ടിലെ എല്‌ളാ അധികാരങ്ങളും വച്ചുകൊടുക്കരുത്; വീട്ടിലെ അടുക്കളജോലിക്കാരിയെ ഭാര്യയാക്കരുത്.
 അടുക്കാതിരുന്നാല്‍ അകലാതിരിക്കാം. സ്‌നേഹബന്ധം പുലര്‍ത്താതിരുന്നാല്‍ വിരോധമില്‌ളാതെ കഴിക്കാം.
 അടുത്താല്‍ നക്കിക്കൊല്‌ളും അകന്നാല്‍ മുക്കിക്കൊല്‌ളും. അടുപ്പത്തിലായാല്‍ സ്‌നേഹിച്ചുകൊല്‌ളും. വിട്ടുനിന്നാലോ മുക്കിക്കൊല്‌ളും. രണ്ടായാലും ആപത്ത്. ചിലരുടെ സ്വഭാവം; ഒരു തരത്തിലും അടുക്കാന്‍ പറ്റാത്ത ദുഷ്ടരുടെ സ്വഭാവം.
 കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ അടുത്ത ബന്ധത്തില്‍ പെട്ടവനേ ഉള്ളുകള്ളികള്‍ അറിയുകയുള്ളു.
 അടുത്തുനട്ടാല്‍ അഴക്, അകത്തിനട്ടാല്‍ വിളവ്. ചെടി അടുത്തടുത്തു നട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകും. ആവശ്യത്തിന് അകലം നല്‍കി നട്ടാല്‍ വിളവു കൂടും.
 അടുത്തുപറഞ്ഞതിന് അരച്ചെവി, അശിരീരിക്ക് ആയിരം ചെവി സ്വകാര്യമായി പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയും പരസ്യമായി പറയുന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക.
 അടുപ്പിനുഴിഞ്ഞ കോഴികണക്കേ. അടുപ്പിനുഴിഞ്ഞ കോഴികണക്കേ. അടുപ്പില്‍ ചുറ്റിയ കോഴിവിട്ടുപോകിലെ്‌ളന്നു വിശ്വാസം (വാങ്ങിയ കോഴിയെ അടുപ്പിനു മുകളില്‍ കാണിച്ച് മൂന്നുവട്ടെ ഉഴിയും); അതുപോലെ വിട്ടുപോകാതെ പറ്റികൂടിനില്‍ക്കുന്നത്.
 അടുപ്പില്‍ തീ എരിയേ അയല്‍വീട്ടില്‍ പോയി തിരികൊളുത്തണോ സ്വന്തമായുണ്ടായിട്ടും മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ടോ; തന്നില്‍ കുടികൊള്ളുന്ന ദൈവ സാന്നിദ്ധ്യം അന്വേഷിച്ച് തീര്‍ത്ഥാടനം നടത്തണോ.
 അടുപ്പിലെ തീയും പോയി വായിലെ തവിടും പോയി തവിടുവായിലിട്ട് അടുപ്പിലെ തീ ഊതിയതായിരുന്നു. എന്നിട്ടോ? വായിലെ തവിടുപോയി. തീകത്തിയതുമില്‌ള; കൈയിലിരുന്നതും നഷ്ടപെ്പട്ടു. പ്രതീക്ഷിച്ചതു കിട്ടിയതുമില്‌ള.
 അടുപ്പ് ഇരച്ചാല്‍ വിരുന്നുറപ്പ്. അടുപ്പില്‍ തീ പാളിക്കത്തിയാല്‍ വിരുന്നുകാര്‍ വരും.