അമ്മി കൊത്താന്‍ വന്നവള്‍ കുഴവിയും കൊത്തി പോയി.ജോലി തീര്‍ക്കാതെ പോയി.
 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ അമ്മി തേയത്തക്കവിധം ശക്തിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ
 അമ്മിക്കു കാറ്റു പിടിച്ചപോലെ ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ.
 അമ്മിക്കുട്ടി കിണറ്റിലിട്ടാല്‍ മംഗലം(കല്യാണം) മുടങ്ങുമോ? നിസ്‌സാരകാരണങ്ങള്‍കൊണ്ടു വലിയ കാര്യങ്ങള്‍ മുടങ്ങുകയില്‌ള.
 അമ്മിക്കൊത്തതാവണം അമ്മികുട്ടി അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്‌ളങ്കില്‍ അരവു നന്നായി നടക്കില്‌ള.
 അമ്മിഞ്ഞപ്പാലൊടൊക്കില്‌ള അമൃതും അത്രയും മഹത്തായതാണ് അമ്മയുടെ മുലപ്പാല്‍.
 അമ്മിയും തീയും തമ്മില്‍ കാണരുത്. അമ്മിയും തീയും തമ്മില്‍ കാണരുതെന്നു വിശ്വാസം. ഇതിനു വേണ്ടി അടുക്കളയില്‍ രണ്ടിന്റെയും ഇടയില്‍ കല്‌ളുവെച്ചു കെട്ടാറുണ്ട്.
 അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും ആരെ ചികിത്സിച്ചാലും ഫീസിനു വേണ്ടി കൈനീട്ടുന്ന വൈദ്യന്മാരുടെ സ്വഭാവം.
 അമ്മയെ കൊടുത്തിട്ട് ഭ്രാന്തിയെ വാങ്ങിച്ചൂ നല്‌ളതുകൊടുത്തിട്ടു മോശമായതിനെ സ്വീകരിക്കുന്നു.
 അമ്മയെ പോലെ മകളും നൂല് പോലെ പുടവയും അമ്മയുടെ സ്വഭാവം തന്നെയായിരിക്കും മകള്‍ക്കും. നൂലിന്റെ ഗുണമനുസരിച്ചാണലേ്‌ളാ പുടവയുടെ നില.