അമ്മയെ തച്ചാല്‍ അച്ഛന്‍ ചോദിക്കണം, പെങ്ങളെ തച്ചാല്‍ അളിയന്‍ ചോദിക്കണം.ഭര്‍ത്താക്കന്മാര്‍ക്കാണ് സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം.
 അമ്മയെ തല്‌ളിയാലും രണ്ടുണ്ടു പക്ഷം ഏതു കാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകും.
 അല്‍പന് അര്‍ഥം കിട്ടിയാല്‍ (ഐശ്വര്യം വന്നാല്‍) അര്‍ദ്ധരാത്രി കുടപിടിക്കും. അല്പന്‍മാര്‍ക്ക് നിസ്‌സാരമായ എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ. അതിന്റെ അന്തസ്‌സുകാണിക്കാന്‍ അസമയത്തും പ്രദര്‍ശിപ്പിച്ചു നടക്കും. ആവശ്യമില്‌ളാത്ത സന്ദര്‍ഭത്തിലും അവര്‍ തന്റെ വമ്പുകാണിക്കും.
 അന്‍പതിലും ഒന്‍പതിലും പ്രസവിക്കുകയില്‌ള. ഒമ്പതാം വയസ്‌സിനു മുമ്പും അമ്പതാം വയസ്‌സിനു ശേഷവും പ്രസവിക്കുകയില്‌ള; ഓരോന്നും അതതിന്റെ കാലത്തേ ചെയ്യാനാകൂ.
 അറ്റ കൈയ്ക്ക് ഉപ്പിടില്‌ള. ഒട്ടും ദയയില്‌ളാത്തവര്‍; അറുപിശുക്കന്മാര്‍.
 അല്‍പമായാലും മതി അമ്പലപ്പുഴപ്പായസം അമ്പലപ്പുഴപ്പായസം വളരെ വിശിഷ്ടമാണ്. അത് അല്പം കിട്ടിയാലും മതി. നല്‌ള സാധനം കുറച്ചു കിട്ടിയാലും മതിയലേ്‌ളാ.
 അല്‍പ്പ ലാഭം പെരുംചേതം. ചുരുങ്ങിയ ലാഭത്തിന് വേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായിത്തീരല്‍.
 അല്‍പ്പജ്ഞാനി അഹങ്കരിക്കും ഒന്നിനെക്കുറിച്ചും പൂര്‍ണവിവരമില്‌ളാത്തവര്‍ക്ക് അഹങ്കാരം ഏറും.
 അല്‍പ്പജ്ഞനേക്കാള്‍ നല്‌ളത് അജ്ഞന്‍. ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം അറിവുള്ളവനേക്കാള്‍ നല്‌ളത് അജ്ഞന്‍ തന്നെയാണ്.
 അര്‍ത്ഥമറിഞ്ഞവനര്‍ത്ഥം വേണ്ട കാര്യത്തിന്റെ അര്‍ത്ഥം മനസ്‌സിലാക്കിയവനു മറ്റു ധനത്തിന്റെ ആവശ്യമില്‌ള; ജീവിത രഹസ്യങ്ങളുടെ അര്‍ത്ഥം മനസ്‌സിലായവന് ധനത്തില്‍ താല്പര്യമുണ്ടാവില്‌ള.