അമ്മിപറക്കുന്ന കാറ്റത്ത് പഞ്ഞികിടക്കുമോ. ശക്തന്മാര്‍പോലും കേ്‌ളശിക്കുന്നിടത്ത് ദുര്‍ബലന്മാരുടെ കാര്യം പറയണോ; ധനവാന്മാര്‍ പോലും
കഷ്ടപെ്പടുന്നിടത്ത് ദരിദ്രരുടെ സ്ഥിതി പറയണോ?
 അമ്മിക്കു കാറ്റു പിടിച്ചപോലെ ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ.
 അമ്മിക്കൊത്തതാവണം അമ്മിക്കുട്ടി അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്‌ളങ്കില്‍ അരവു നന്നായി നടക്കില്‌ള.
 അമ്മചത്താല്‍ കരയാനും ഉണ്ണുന്ന ഇല എടുക്കാനും ആരും പറയണ്ട. അമ്മചത്താല്‍ ആരും കരയും. അതുപോലെ ഉണ്ടുകഴിഞ്ഞ് ഇലയെടുക്കാനും ആരും പറയേണ്ട;
സാധാരണമായ കാര്യങ്ങള്‍.
 അമ്മിഞ്ഞപ്പാലൊടൊക്കില്‌ള അമൃതും അത്രയും മഹത്തായതാണ് അമ്മയുടെ മുലപ്പാല്‍.
 അമ്മിയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത് ജോലിചെയ്യുമ്പോള്‍ പണിയായുധങ്ങളോട് അനുവാദം ചോദിക്കാറില്‌ളലേ്‌ളാ.
 അമ്മാവന്‍ വരുന്നതുവരെ വാവു നില്ക്കുകയില്‌ള വാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്‌ള.
 അമ്മാവന്‍ ആന പോലെ, അമ്മാവി കുതിര പോലെ, മക്കളെല്‌ളാം പാറ്റ പോലെ. അച്ഛനമ്മമാര്‍ക്കും മക്കള്‍ക്കും തമ്മിലുള്ള ആകൃതി വ്യത്യാസം.
 അമ്മാവിമരുമകള്‍ ഒന്നായിവരുമ്പോള്‍ (ഒന്നാകും കാലം) കാഞ്ഞിരത്തിന്‍ പഴം തേനായി വരും. അമ്മായിയും മരുമകളും ഒരിക്കലും യോജിക്കുകയിലെ്‌ളന്ന് ധ്വനി.
 അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി അമ്മായിയുടെ പിശുക്കിനെക്കുറിച്ച്.