അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും, ചമ്പച്ചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിക്കേണ്ട. അമ്മാവന്റെ മകളെ കല്യാണം കഴിക്കാന്‍ ആരോടും ചോദിക്കേണ്ടതില്‌ള. അത് അനന്തരവന്റെ അവകാശമാണ്. അതുപോലെ മൂത്തതെങ്ങിന്‍ചോട്ടില്‍ തൈവെക്കാനും ആരോടും ചോദിക്കേണ്ടതില്‌ള. തെങ്ങു വീഴുമ്പോഴേക്കും തൈ കായ്ക്കാന്‍ തുടങ്ങും;
 അമ്മി നന്നായാല്‍ അരവും നന്നാവും. ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും.
 അമ്മി കാറ്റത്തിട്ട പോലെ (കാറ്റത്തിട്ട അമ്മി പോലെ) അമ്മി കാറ്റത്തിട്ടാല്‍ അനങ്ങുകയില്‌ള. അതുപോലെ ഏതു പ്രതികൂലാവസ്ഥയിലും അനങ്ങാതെ ഇരിക്കല്‍.
 അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്‌ള. വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്‌ള.
 അമ്മി വെള്ളത്തിലിട്ടപോലെ. യാതൊരു ചലനവുമില്‌ളാതെയിരിക്കുക.
 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ (തിളങ്ങൂ) അമ്മി തേയത്തക്കവിധം ശകതിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ എന്ന് വെടിക്കെട്ടു നിര്‍മാതാക്കളുടെ അഭിപ്രായം.
 അമ്മിപറക്കുന്ന കാറ്റത്ത് പഞ്ഞികിടക്കുമോ. ശക്തന്മാര്‍പോലും കേ്‌ളശിക്കുന്നിടത്ത് ദുര്‍ബലന്മാരുടെ കാര്യം പറയണോ; ധനവാന്മാര്‍ പോലും കഷ്ടപെ്പടുന്നിടത്ത് ദരിദ്രരുടെ സ്ഥിതി പറയണോ?
 അമ്മിക്കു കാറ്റു പിടിച്ചപോലെ അമ്മിക്കു കാറ്റു പിടിച്ചപോലെ ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ.
 അമ്മിക്കൊത്തതാവണം അമ്മിക്കുട്ടി അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്‌ളങ്കില്‍ അരവു നന്നായി നടക്കില്‌ള.
 അമ്മചത്താല്‍ കരയാനും ഉണ്ണുന്ന ഇല എടുക്കാനും ആരും പറയണ്ട. അമ്മചത്താല്‍ ആരും കരയും. അതുപോലെ ഉണ്ടുകഴിഞ്ഞ് ഇലയെടുക്കാനും ആരും പറയേണ്ട; സാധാരണമായ കാര്യങ്ങള്‍.