അമ്മയെ അറിഞ്ഞിടാത്തവന്‍, അച്ഛനെ അറിഞ്ഞീടുമോ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവുമധികം ബന്ധപെ്പടുന്നത് അമ്മയുമായിട്ടാണ്. അതിനെക്കാള്‍ കുറച്ചു
മാത്രമേ അച്ഛനും മറ്റുള്ളവരുമായി ബന്ധപെ്പടുന്നുള്ളു.
 അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും ആരെ ചികിത്സിച്ചാലും ഫീസിനു വേണ്ടി കൈനീട്ടുന്ന വൈദ്യന്മാരുടെ സ്വഭാവം.
 അമ്മയെ പോലെ മകളും നൂല് പോലെ പുടവയും (ശീലയും) അമ്മയുടെ സ്വഭാവം തന്നെയായിരിക്കും മകള്‍ക്കും. നൂലിന്റെ ഗുണമനുസരിച്ചാണലേ്‌ളാ പുടവയുടെ നില.
 അമ്മയെ തച്ചാല്‍ അച്ഛന്‍ ചോദിക്കണം, പെങ്ങളെ തച്ചാല്‍ അളിയന്‍ ചോദിക്കണം. ഭര്‍ത്താക്കന്മാര്‍ക്കാണ് സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം.
 അമ്മയെ തല്‌ളിയാലും രണ്ടു (രണ്ടുണ്ടു) പക്ഷം ഏതു കാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകും.
 അമ്മയെക്കാണാന്‍ നാള്‍ നോക്കണോ ഏതു കാര്യത്തിനും നാളും പക്കവും നോക്കുന്നവരെ പരിഹസിച്ചു പറയുന്നത്.
 അമ്മയെത്തൊഴിച്ചാല്‍ അറുംകൊലയ്ക്കു തുല്യം അമ്മയെ ഉപദ്രവിക്കുന്നത് അറുംകൊലയ്ക്കു തുല്യമാണ്. അത്രയും ആദരിക്കേണ്ടവളാണ് അമ്മ.
 അമ്മയോളം സ്‌നേഹം മക്കള്‍ക്കുണ്ടെങ്കില്‍ ആറ്റിലെ വെള്ളം മേലോട്ട്. ആറ്റിലെ വെള്ളം ഒരിക്കലും മേലോട്ടൊഴുകുകയില്‌ള. അതുപോലെ അമ്മയ്ക്ക് മക്കളോടുള്ളത്ര സ്‌നേഹം
മക്കള്‍ക്ക് അമ്മയോടുണ്ടാകില്‌ള.
 അല്‍പന് അര്‍ഥം കിട്ടിയാല്‍ (ഐശ്വര്യം വന്നാല്‍) അര്‍ദ്ധരാത്രി കുടപിടിക്കും. അല്പന്‍മാര്‍ക്ക് നിസ്‌സാരമായ എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ. അതിന്റെ അന്തസ്‌സുകാണിക്കാന്‍
അസമയത്തും പ്രദര്‍ശിപ്പിച്ചു നടക്കും. ആവശ്യമില്‌ളാത്ത സന്ദര്‍ഭത്തിലും അവര്‍ തന്റെ വമ്പുകാണിക്കും.
 അറ്റ കൈയ്ക്ക് ഉപ്പിടില്‌ള. ഒട്ടും ദയയില്‌ളാത്തവര്‍; അറുപിശുക്കന്മാര്‍.