അല്‍പമായാലും മതി അമ്പലപ്പുഴപ്പായസംഅമ്പലപ്പുഴപ്പായസം വളരെ വിശിഷ്ടമാണ്. അത് അല്പം കിട്ടിയാലും മതി. നല്‌ള സാധനം കുറച്ചു
കിട്ടിയാലും മതിയലേ്‌ളാ.
 അല്‍പ്പലാഭം പെരുംചേതം. ചുരുങ്ങിയ ലാഭത്തിന് വേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായിത്തീരല്‍.
 അല്‍പ്പജ്ഞാനി അഹങ്കരിക്കും ഒന്നിനെക്കുറിച്ചും പൂര്‍ണവിവരമില്‌ളാത്തവര്‍ക്ക് അഹങ്കാരം ഏറും.
 അല്‍പ്പജ്ഞനേക്കാള്‍ നല്‌ളത് അജ്ഞന്‍. ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം അറിവുള്ളവനേക്കാള്‍ നല്‌ളത് അജ്ഞന്‍ തന്നെയാണ്.
 അല്‍പ്പം കൊണ്ട് ആശാനാകരുത് അല്‍പ്പം കൊണ്ട് ആശാനാകരുത് പൂര്‍ണ വിവരമില്‌ളാത്തവന്‍ മറ്റുള്ളവരെ പഠിപ്പിക്കാനൊരുങ്ങരുത്.
 അര്‍ത്ഥമറിഞ്ഞവനര്‍ത്ഥം വേണ്ട കാര്യത്തിന്റെ അര്‍ത്ഥം മനസ്‌സിലാക്കിയവനു മറ്റു ധനത്തിന്റെ ആവശ്യമില്‌ള; ജീവിത രഹസ്യങ്ങളുടെ
അര്‍ത്ഥം മനസ്‌സിലായവന് ധനത്തില്‍ താല്പര്യമുണ്ടാവില്‌ള.
 അര്‍ത്ഥമില്‌ളാത്തവന് അര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥം അനര്‍ത്ഥം വിവരമില്‌ളാത്തവന് ധനം കിട്ടിയാല്‍ ആ ധനം ആപത്തായിത്തീരും.
 അര്‍ത്ഥമുണ്ടെങ്കിലാളുമുണ്ട്. ധനമുണ്ടാകുമ്പോള്‍ അതുകണ്ട് ആളുകള്‍ അടുത്തുകൂടും.
 അര്‍(റു)വാണിപിഴച്ചാല്‍ (തുനിഞ്ഞാല്‍) നിര്‍വാഹമില്‌ള അറുവാണി (വേശ്യ) എന്തു ചെയ്യാനും മടിക്കില്‌ള.
 അര്‍ത്ഥം പോയാല്‍ അല്‍പ്പം പോയി, മാനം പോയാല്‍ എല്‌ളാം പോയി. സമ്പത്തിനെക്കാള്‍ പ്രധാനം അഭിമാനമാണ്.