ശാര്‍ദ്ദൂലവിക്രീഡിതംസമവൃത്തം. പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. ഉദാ: രാവിപ്പോള്‍ സമവൃത്തം. പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. ഉദാ: രാവിപ്പോള്‍
ക്ഷണമങ്ങൊടുങ്ങിടുമുഷസെ്‌സങ്ങും പ്രകാശിച്ചിടും ദേവന്‍ സൂര്യനുദിക്കുമിക്കമലവും കാലേ വിടര്‍ന്നീടുമേ; ഏവം
മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ ദൈവത്തിന്‍ മനമാരു കണ്ടു! പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം (എ.ആര്‍)സ്രഗ്ദ്ധര സമവൃത്തം. ഏഴേഴായ് മൂന്നുഖണ്ഡം മര ഭനയ യയം സ്രഗ്ദ്ധരാ വൃത്തമാകും. ഉദാ: താരില്‍
തന്വീകടാക്ഷാഞ്ചലമധുപകലാരാമ! രാമാജനാനാം നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോ മണ്ഡലീ ചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്‌കെന്നുകുളിക്കും നേരത്തിന്നിപ്പുറം, വിക്രമനൃവര! ധരാ ഹന്ത!
കല്പാന്തതോയേ! (പുനംനമ്പൂതിരി)
 കുസുമമഞ്ജരി സമവൃത്തം. രം നരം നര നരം നിരന്നു വരുമെങ്കിലോ കുസുമ മഞ്ജരി. ഉദാ: കണ്ഠനാളമഴകില്‍ തിരിച്ചനുപദം രഥം
പിറകില്‍ നോക്കിയും കുണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂര്‍വ്വകായഗതമാക്കിയും ഇണ്ടല്‍കൊണ്ടു വിവൃതാന്‍മുഖാല്‍
പഥി ചവച്ച ദര്‍ഭകള്‍ പതിക്കവേ, കണ്ടുകൊള്‍ക, കുതികൊണ്ടു കിഞ്ചീദവനൗദൃശം നഭസി ധാവതി (ഭാഷാശാകന്തളം)
 മത്തേഭം സമവൃത്തം മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം. ഉദാ: മുട്ടാതെയെന്നുമൊരു പട്ടാടതന്നെ
തവ കിട്ടാത്തതോ പശുപതേ! കേട്ടാലുമെന്തു ബത കാട്ടാന തന്റെ തുകില്‍ കെട്ടാനരയ്ക്കു കുതുകം പിട്ടായൊരിക്കലൊരു
കാട്ടാള വേഷമതു കെട്ടാന്‍ തുനിഞ്ഞതുവശാല്‍ മട്ടായതെന്നുമയി! കാട്ടാനിതെന്തു കൊതി പട്ടാങ്ങതാരുമറിയാ!
 വിയോഗിനി (ലളിത) അര്‍ദ്ധസമവൃത്തം. വിഷമേ സസജഗവും, സമേ സഭരം ലം ഗുരുവും വിയോഗിനീ.
 വസന്തമാലിക അര്‍ദ്ധസമവൃത്തം. വിഷമേ സസജം ഗഗം, സമത്തില്‍ സഭരേഫം യ വസന്തമാലികയ്ക്ക് ഉദാ: കരുണാമൃത അര്‍ദ്ധസമവൃത്തം. വിഷമേ സസജം ഗഗം, സമത്തില്‍ സഭരേഫം യ വസന്തമാലികയ്ക്ക് ഉദാ: കരുണാമൃത
ധോരണിക്കപാരം വരുണാവാസമതായിടുന്ന ദേവീ അരുണാധരി വാണിയെന്നുമേ താന്‍ തരണം മേ പ്രതിഭാ
ഗുണങ്ങളെല്ലാം. (എ.ആര്‍)
 പുഷ്പിതാഗ്ര അര്‍ദ്ധസമവൃത്തം. നനരയ വിഷമത്തിലും സമത്തില്‍ പുനരിഹ നം ജജ രംഗ പുഷ്പിതാഗ്ര ഉദാ: ഗണപതി അര്‍ദ്ധസമവൃത്തം. നനരയ വിഷമത്തിലും സമത്തില്‍ പുനരിഹ നം ജജ രംഗ പുഷ്പിതാഗ്ര ഉദാ: ഗണപതി
ഭഗവാനുമബ്ജ യോനീ- പ്രണയിനിയാകിയ ദേവി വാണിതാനും ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക
കാവ്യബന്ധനാര്‍ത്ഥം. (കൃഷ്ണചരിതം)
 ദണ്ഡകം ഒരു പാദത്തില്‍ 26 നുമേല്‍ അക്ഷരമുള്ള സമവൃത്തമാണ് ദണ്ഡകം. ദണ്ഡം എന്നാല്‍ വടി. അതുപോലെ
നീണ്ടുപോകുന്നതാണ് ദണ്ഡകം എന്നു ശബ്ദാര്‍ത്ഥം. ‘നഗണയുഗമതിന്നുമേലേഴു രേഫങ്ങളും ചണ്ഡവൃഷ്ടി പ്രയാതാഖ്യമാം
ദണ്ഡകം.’ ഉദാ: പശുപതിയുടെ പാതിദേഹം പകുത്തോരു പൃത്ഥ്വീ- ധരഗ്രാമണീ പുത്രിയായും തഥാ ദൃശവിപുല
സരോരുഹാക്ഷീയവക്ഷ:സ്ഥലം തന്നില്‍ മേവും മഹാലക്ഷമിയായും പുന: വിധീവദന ചതുഷ്പഥം തന്നില്‍
നല്‍ക്കേളിയാടും വചോദേവിയായും വിളങ്ങുന്നൊരാള്‍ അധികമുപചയിച്ച മോഹാന്ധകാരത്തെയെല്ലാ-
മകറ്റിത്തെളിക്കട്ടെയെന്മാനസം. (എ.ആര്‍)
 മാത്രാവൃത്തം മാത്രാവൃത്തങ്ങളില്‍ നാലുമാത്ര ഒരു ഗണം എന്നാണ് നിയമം. സര്‍വ്വഗുരു, ആദിഗുരു, മദ്ധ്യഗുരു, അന്തഗുരു,
സര്‍വ്വലഘു എന്ന് അത് അഞ്ചുവിധമുണ്ട്. ആര്യ മാത്രാവൃത്തങ്ങളില്‍ പ്രധാനപ്പെട്ടത്. ഏഴുഗണം ഗുരുവൊന്നും വേണം
ജഗണം വരാതെയൊറ്റകളില്‍ ഷഷ്ഠമിതോ ലഘുമയമോ വരണമിതാര്യയ്ക്കു പൂര്‍വ്വാര്‍ദ്ധം.
 ഭാഷാവൃത്തങ്ങള്‍ മലയാളത്തില്‍ പ്രത്യേകമായുള്ള വൃത്തങ്ങളാണ് ഭാഷാവൃത്തങ്ങള്‍. വൃത്തശാസ്ത്ര പരിഭാഷകളെല്ലാം ഭാഷയിലും മലയാളത്തില്‍ പ്രത്യേകമായുള്ള വൃത്തങ്ങളാണ് ഭാഷാവൃത്തങ്ങള്‍. വൃത്തശാസ്ത്ര പരിഭാഷകളെല്ലാം ഭാഷയിലും
പ്രായേണ സംസ്‌കൃതത്തില്‍ ഉള്ളവ തന്നെയാണെങ്കിലും പ്രധാനപ്പെട്ട ചില അംശങ്ങളില്‍ വ്യത്യാസം ഉള്ളതിനാല്‍
ഭാഷാവൃത്തത്തിനു പൊതുവേ ചില വിധികളുണ്ട്. പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍ അതിനാല്‍
ഗാനരീതിക്കു ചേരുമീരടിയാണിഹ മലയാളം ദ്രാവിഡവര്‍ഗ്ഗത്തില്‍പ്പെട്ട ഭാഷയായതിനാല്‍ തമിഴിലേതുപോലുള്ള
കവിതാരീതിയാണ്. സംസ്‌കൃതത്തിനും തമിഴിനും വൃത്തശാസ്ത്രവിഷയത്തില്‍ വളരെ വ്യത്യാസമുണ്ട്. സംസ്‌കൃതത്തില്‍
രണ്ടു പകുതിയായി പിരിയുന്ന നാലുപാദങ്ങള്‍ ചേര്‍ന്നുള്ള ഒരു ശേ്‌ളാകമെന്നു പറയുന്നതാണ്, ഗദ്യകൃതികളിലെ ഒരു
വാക്യത്തിന്റെ സ്ഥാനത്തുനില്‍ക്കുന്ന ഒരൊറ്റയായ എണ്ണം. തമിഴില്‍ ശേ്‌ളാകത്തിനു പകരം രണ്ടു പാദം ചേര്‍ന്ന ഒരു
ഈരടിയാണ്. (തമിഴില്‍ ഈരടി മാത്രമല്ല നാലടി വൃത്തങ്ങളുമുണ്ട്.) ശേ്‌ളാകത്തിലെപ്പോലെ ഈരടികളില്‍ അന്വയം
പൂര്‍ണ്ണമാകണമെന്ന നിര്‍ബ്ബന്ധം ഇല്ല. ഈരടി ശേ്‌ളാകം പോലെ ഒന്ന് എന്നെണ്ണാവുന്ന ഒരൊറ്റ പരിപൂര്‍ണ്ണ വസ്തുവല്ല.
ഒരുപാദം തന്നെ ചിലപ്പോള്‍ ഒരു യതി മുറിയുന്നിടത്തു നിന്നുപോയി എന്നുവരാം. തമിഴില്‍ സംസ്‌കൃതത്തിലേപ്പോലെ
ഗുരുലഘുനിയമമോ, മാത്രാനിയമമോ, അക്ഷരനിയമമോ ഇല്ല. സംസ്‌കൃതത്തിലെ മാത്രയുടെ സ്ഥാനത്ത് തമിഴ് കവി
‘ഇലക്കണ’ത്തില്‍ ‘അശ’ എന്നൊന്നു കാണുന്നു. എന്നാല്‍, ഇതിന്റെ സ്വഭാവം വേറെയാണ്. നേരശ എന്നും നിരയശ
എന്നും രണ്ടുണ്ട്. ഈ അശകളെക്കൊണ്ടാണ്. തമിഴര്‍ ഗണം (ചീര്‍) ഉണ്ടാക്കുന്നത്. ‘അടികള്‍ക്കും കണക്കില്ല, നില്ക്കയും
വേണ്ടൊരേടവും.’ ഭാഷാവൃത്തങ്ങള്‍ക്ക് ഇത്രഅടി ഒരുശീല്‍ എന്ന ക്‌നുപ്തം ഇല്ല; അന്വയം നിറുത്തുന്നതും
എവിടെയെങ്കിലുമാവാം. ഈ ശീലുകള്‍ ശേ്‌ളാകംപോലെ ഒറ്റതിരിയുന്നില്ല; ധാരമുറിയാതെ ഒഴുകുന്നു. 1.
വ്യവസ്ഥയെല്ലാം ശിഥിലം, പ്രധാനം ഗാനരീതിതാന്‍. ഇവിടെ പ്രാധാന്യം പാടാനുള്ള സൗകര്യത്തിനാകയാല്‍
സംസ്‌കൃതത്തിലെപ്പോലെ ഗുരുലഘ്വാദിനിയമങ്ങളെ അധികം ഗണിക്കാറില്ല. ‘മാത്രയ്ക്കു നിയമം കാണും ഗാനം
താളത്തിനൊക്കുകില്‍; ഇല്ലെങ്കില്‍ വര്‍ണ്ണസംഖ്യയ്ക്കു നിയമം മിക്കദിക്കിലും.’ കിളിപ്പാട്ട് പ്രായേണ താളമിട്ട്
പാടാത്തതാകയാല്‍ അതില്‍ അക്ഷരനിയമം കാണുന്നുണ്ട്. തുള്ളല്‍പ്പാട്ട് മുതലായവയില്‍ അതുപോലെ മാത്രാ നിയമം
ഉണ്ട്. ‘ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ; അതുപോലിഹ ദീര്‍ഘത്തെക്കുറുക്കുന്നതപൂര്‍വ്വമാം.’ ലഘുവിനെ
പാടുമ്പോള്‍ നീട്ടി ഗുരുവാക്കാം. അതുപോലെ ദീര്‍ഘത്തെ പാടിക്കുറുക്കുകയും ആകാമെങ്കിലും അതു മറ്റേതുപോലെ
സാധാരണമല്ല. ലഘുവിനെ ഗുരുവാക്കുന്നതിനു ഉദാഹരണം: ‘ഹരിണ ഹരി കരി കരടി ഗിരി കീരി ഹരി
ശാര്‍ദ്ദൂലാദികളുമിത വന്യമൃഗം’- (അദ്ധ്യാത്മരാമായണം) ഗുരുവിനെ ലഘുവാക്കുന്നതിന് ഉദാഹരണം:
‘സുരവരജസുതനുമഥ നിന്നൂ വിഷണ്ണനായ് സൂക്ഷിച്ചു മായമറിഞ്ഞിട്ടിരാവാനും.’ (ഭാരതം) ഇവിടെ ‘ഇരാവാനും’
എന്നതിനെ ‘ഇരാവനും’ എന്നു പാടിയാലേ വൃത്തം യോജിക്കൂ. ഈ വക അവ്യവസ്ഥ എല്ലാം പഴയ
സംസ്‌കൃതത്തിലും ഉണ്ടായിരുന്നതുതന്നെ.
 കിളിപ്പാട്ട് വൃത്തങ്ങള്‍ കാകളി,കളകാഞ്ചി,മണികാഞ്ചി,മിശ്രകാകളി,ഊനകാകളി,ദ്രുതകാകളി,കേക,അന്നനട,