ഊനതരംഗിണി‘രണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി’. രണ്ടാംപാദത്തില്‍ രണ്ടുഗണം കുറഞ്ഞ
തരംഗിണിക്ക് ‘ഊനതരംഗിണി’ എന്നുപേര്‍. ഉദാ: സുരവധുമാരുടെ നടുവിലിദാനീം നരവധു ചേരുകയില്ലേ! ഉച്ശ്രയ
കാഞ്ചനവളകടെ നടുവില്‍ പിച്ചള വളയതുപോലെ (നള.ചരി.)
 അര്‍ദ്ധകേക ‘കേകാപാദത്തെയര്‍ദ്ധിച്ചാലര്‍ദ്ധകേകയതായിടും.’ കേകയ്ക്ക് രണ്ടു യതിയുള്ളതില്‍ ആദ്യത്തെ ‘കേകാപാദത്തെയര്‍ദ്ധിച്ചാലര്‍ദ്ധകേകയതായിടും.’ കേകയ്ക്ക് രണ്ടു യതിയുള്ളതില്‍ ആദ്യത്തെ
യതിയില്‍ തന്നെ പദം നിറുത്തിയാല്‍ ‘അര്‍ദ്ധകേക’.അപ്പോള്‍ ഒരു ത്ര്യക്ഷര ഗണത്തിനു പിന്നാലെ രണ്ടു ദ്വ്യക്ഷരഗണം
അര്‍ദ്ധകേക എന്ന് അര്‍ത്ഥമായി . ഓരോ ഗണത്തിലും കുറഞ്ഞപക്ഷം ഓരോ ഗുരുവും വേണം. ഉദാ: 1. ഏണനയനേ
ദേവീ വാണീടു ഗുണാലയേ (കൃ. അ. വി) 2. കളിച്ചൂ പടജ്ജനം വിളിച്ചൂ പുറപ്പെട്ടു (നള.ച) സ്വാഗത,
സുമംഗല, വക്ത്ര, ഹംസപ്‌ളുതം, അജഗരഗമനം, മദമന്ഥര, കൃശമദ്ധ്യം, മല്ലിക, കിളിപ്പാട്ടിലെ കാകളി, കളകാഞ്ചി
എന്നിവയും തുള്ളലില്‍ ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളാണ്.
 മഞ്ജരി ഗാഥാവൃത്തം. ശ്‌ളഥകാകളീ വൃത്തത്തില്‍ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു ഗാഥാവൃത്തം. ശ്‌ളഥകാകളീ വൃത്തത്തില്‍ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു
മഞ്ജരിയായിടും. ഉദാ: ‘മേനക മുന്‍പായ മാനിനിമാരുടെ മേനിയെ നിര്‍മ്മിപ്പാന്‍ മാത്യകയായ്’. കാകളിയുടെ
ഗണമൊന്നും മഗണമാകരുത്. മഞ്ജരിയില്‍ ആ നിയമം വേണ്ട. അതാണ് ശ്‌ളഥകാകളി എന്നു പറഞ്ഞത്.
ഉദാഹരണത്തില്‍ രണ്ടാം പാദത്തില്‍ രണ്ടാംഗണം മഗണമായിരിക്കും. ശീലാവതിപ്പാട്ടിനും ഇതുതന്നെയാണ് വൃത്തം.
ഉദാ: ലന്തക്കുരുകൊണ്ടു കൂട്ടാനുമുണ്ടാക്കി ചന്തത്തില്‍ വേണ്ടുന്ന കോപ്പുകൂട്ടി.
 കല്യാണി ഇരുപത്തിനാലു വൃത്തത്തിലെ ഒരു വൃത്തം. ‘കല്യാണി തഗണം മൂന്നുഗുരു രണ്ടോടു ചേരുകിന്‍ തതതഗഗ
എന്നു പതിനൊന്നക്ഷരം കല്യാണീവൃത്തം’. ഉദാ: കല്യാണരൂപി വനത്തിനുപോവാന്‍ വില്ലും ശരം കൈപ്പിടിച്ചോരു
നേരം മെല്ലെപ്പുറപ്പെട്ടു പിന്നാലേ സീതാ കല്യാണി നീ ദേവി ശ്രീരാമ! രാമ!
 സ്തിമിത എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിലെ പ്രധാനവൃത്തം. ‘തഭയം ജലലം മദ്ധ്യേ മുറിഞ്ഞാല്‍
സ്തിമിതാഭിധം’. ഉദാ: ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി- ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ.
 നതോന്നത വഞ്ചിപ്പാട്ട് വൃത്തം. ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാം പാദത്തില്‍,മറ്റതില്‍ ഗണമാറര; നില്‌ക്കേണം
രണ്ടുമെട്ടാവതക്ഷരേ, ഗുരു തന്നെയെഴുത്തെല്ലാമിശ്ശീലിന്‍പേര്‍ നതോന്നതാ. ഉദാ: ‘കെലേ്പാടെല്ലാ ജനങ്ങള്‍ക്കും
കേടുതീരത്തക്കവണ്ണം എപ്പോഴുമന്നദാനവും ചെയ്ത് ചെഞ്ചെമ്മേ’ മഞ്ജരിയും വഞ്ചിപ്പാട്ടില്‍ ഉപയോഗിക്കാറുണ്ട്.
‘ആലുണ്ടിലയുണ്ടിലഞ്ഞിയുണ്ടേ നല്ലൊ രാലുവാത്തേവരേ തമ്പുരാനേ..’