ത്രേസ്യാമ്മ തോമസ് നാടാവളളില്‍

പത്തനംതിട്ട ചാമക്കാലായില്‍ സി.എം. പാപ്പി-ഏലിയാമ്മ പാപ്പി ദമ്പതികളുടെ മകള്‍. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ബി.എഡും. മൈലപ്ര എസ്.എച്ച്. എച്ച്.എസ്, പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. ഇടയ്ക്ക് നൈജീരിയയിലെ ആങ്ക്പാ സെന്റ് ചാള്‍സ് കോളേജിലും പഠിപ്പിച്ചു. മൈലപ്ര എസ്.എച്ച്.റ്റി.റ്റി.ഐ പ്രിന്‍സിപ്പല്‍ ആയിരിക്കേ വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളും എഴുതുന്നു. അമേരിക്കയില്‍ ആഴ്ചവട്ടം എന്ന പത്രത്തില്‍ ഒരു കോളം ചെയ്യുന്നുണ്ട്. യു.എസ്.എ.യില്‍ ഇന്ത്യാ കാതലിക് അസോസിയേഷന്‍ രജതജൂബിലിവേളയില്‍ കവിതാഗ്രന്ഥങ്ങളുടെ മത്സരത്തില്‍ 'ഇവിടെ ഈ തുരുത്തില്‍' അവാര്‍ഡുനേടി. കവിതാ മത്സരത്തിലും ഒന്നാം സമ്മാനം നേടുകയുണ്ടായി. 2010ല്‍ ഫോമാ സംഘടിപ്പിച്ച കവിതാ ഗ്രന്ഥങ്ങളുടെ മത്സരത്തില്‍ 'നിലാവില്‍ ഇത്തിരി നേരം' അവാര്‍ഡുനേടി.
ഭര്‍ത്താവ്: തോമസ് മാത്യു നാടാവള്ളില്‍, മക്കള്‍: ഫിലിപ്പ്, റ്റിറ്റോ, റ്റിനാ.

കൃതികള്‍

1. സ്‌നേഹപൂര്‍വ്വം കൊച്ചേച്ചി (ബാലസാഹിത്യം)
2. ഇവിടെ ഈ തുരുത്തില്‍ (കവിതാ സമാഹാരം)
3. നിലാവില്‍ ഇത്തിരിനേരം (കവിതാ സമാഹാരം)

വിലാസം: 771 surrey Dr., Earf Meadow, NY 11554 USA
Email: teresatom10@yahoo.com
Phone:  001631- 949 6876