അറിഞ്ഞതിനുമപ്പുറം

ടി ആര്യന്‍ കണ്ണനൂര്‍

ശാസ്ത്രവായനയോട് പലപ്പോഴും കുട്ടികള്‍ മുഖം തിരിച്ചു നില്‍ക്കുന്നു എന്നൊരു പരാതി ചിലപ്പോഴൊക്കെ
കേള്‍ക്കാറുണ്ട്. എഴുതുന്ന വിഷയത്തിലുള്ള ദുര്‍ഗ്രഹതയല്ല മറിച്ച് അവതരണത്തിലെ കുട്ടിത്തമില്ലായ്മയാണ് ഇത്തരം
പുസ്തകങ്ങളെ കുട്ടികളില്‍ നിന്നകറ്റുന്നത്. ടി ആര്യന്‍ കണ്ണനൂറിന്റെ ‘അറിഞ്ഞതിനുമപ്പുറം’ ലാളിത്യംകൊണ്ടും
കഥപറച്ചിലിന്റെ ആഖ്യാനം കൊണ്ടും കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റുന്ന ഒരു രചനയാണ്.