Archives for October, 2017 - Page 5

ജയലക്ഷ്മി ആര്‍.എസ്.

    ജനനം കൊല്ലം ജില്ലയിലെ പെരുമണില്‍ 1978ല്‍. മൂന്നാം വയസ്സില്‍ പനിയെയും കുത്തിവയ്പ്പുകളെയും തുടര്‍ന്ന് ഇരുകാലുകളും ഇടതുകൈയും തളര്‍ന്നുപോയി. വളരെ ചികിത്സകള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കുടുംബം ദരിദ്രമാവുകയും ചെയ്തു. എസ്.എസ്.എല്‍.സി വരെ പഠിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ന്നു പഠിക്കാനായില്ല. ദാരിദ്ര്യവും…
Continue Reading

ജയകുമാരി (ജയ കടയ്ക്കല്‍)

    ജനനം തിരുവനന്തപുരം ജില്ലയിലെ വക്കത്ത്. എം. ഗോമതിയും എം. ദിവാകരനും മാതാപിതാക്കള്‍. സെക്രട്ടേറിയറ്റില്‍ നിന്ന് അഡിഷണല്‍ സെക്രട്ടറിയായി വിരമിച്ചു. ജയ കടയ്ക്കല്‍ എന്ന പേരിലാണ് എഴുതിയിരുന്നത്. കവിയും ഗാനരചയിതാവും കേരളകൗമുദി ചീഫ് സബ് എഡിറ്ററുമായ പരേതനായ ചാത്തന്നൂര്‍ മോഹന്‍ ആണ്…
Continue Reading

ജസീന്താ ജോസഫ്

    ജനനം 1955 ല്‍ തിരുവനനന്തപുരം നന്ദാവനത്ത്. മണക്കാട് പട്ടം താണുപിള്ള സ്‌കൂളിലും ഹോളി എയ്ഞ്ചല്‍സിലും അദ്ധ്യാപികയായിരുന്നു. നാടകം, ചെറുകഥ, നോവല്‍, തിരക്കഥ, കവിത തുടങ്ങിയവ രചിച്ചു. നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാതൃഭൂമി വാരികയില്‍ 'അലകളും ചുഴികളും' എന്ന നോവലിനെക്കുറിച്ചുള്ള നിരൂപണം…
Continue Reading

മീര കെ.ആര്‍.(കെ.ആര്‍.മീര)

    ജനനം 1970 ഫെബ്രുവരി 19 ന് ശാസ്താംകോട്ടയില്‍. കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ തമിഴ്‌നാട് ഗാന്ധിഗ്രാം ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 1993 മുതല്‍ 2006 വരെ മലയാള മനോരമയില്‍. ഭര്‍ത്താവ്. എം. എസ്. ദിലീപ്, മകള്‍  ശ്രുതി. കൃതികള്‍…
Continue Reading

മായ. എസ് ഡോ. (ഡോ.മായ.എസ്)

    ജനനം തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ പെരിങ്ങോട്ടുമനയില്‍. ഫിലോസഫിയിലും സോഷ്യോളജിയിലും ബിരുദാനന്തരബിരുദം. പി.എച്ച്.ഡി. ബിരുദം നേടി. ഇന്ത്യന്‍ ഫിലോസഫിക്കല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിലും അംഗത്വം. ജെ.ആര്‍.എഫ്. (എം.ജി. യൂണിവേഴ്‌സിറ്റി 20012004), സൗത്ത് ഏഷ്യാ കൗണ്‍സില്‍, യു.എസ്.എ.(2006), യൂറോപ്യന്‍…
Continue Reading

മായ ഡോ. ഡി. (ഡോ.ഡി.മായ)

    ജനനം 1950 മാര്‍ച്ച് 4 ന് തിരുവനന്തപുരത്ത്. സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ ഗാന്ധി മാര്‍ഗ്ഗ പ്രവര്‍ത്തകനും, കേരള ഗാന്ധി സ്മാരകനിധിയുടെ സ്ഥാപകനുമായിരുന്ന കെ. ജനാര്‍ദ്ദനപിള്ളയുടെയും ശിശുവിദ്യാഭ്യാസ വിദഗ്ധയും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രഥമാധ്യാപികയുമായിരുന്ന ജെ. ദാക്ഷായണി അമ്മയുടെയും മകള്‍. ഇംഗ്ലീഷ്…
Continue Reading

മേരിക്കുട്ടി തോമസ്

    ജനനം 1937 ല്‍ കോട്ടയം ജില്ലയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍. തുടര്‍ന്ന് കോട്ടയം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ടി.ടി.സി. പാസായി. 1957 മുതല്‍ അദ്ധ്യാപിക. 34 വര്‍ഷത്തെ സര്‍വ്വീസിനുശേഷം കുമാരനല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ നിന്ന്…
Continue Reading

മേരി ലില്ലി

    ജനനം വയനാട്. ചുണ്ടേല്‍ ആര്‍.സി.ഹൈസ്‌കൂള്‍, കല്പറ്റ ഗവണ്‍മെന്റ് കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കോളേജ് തലത്തിലും വിവിധ സാംസ്‌കാരിക സംഘടനകള്‍ നടത്തിയ മത്സരങ്ങളിലും കവിതയ്ക്കും കഥയ്ക്കും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'എഴാമത്തെ ഋതു' 2003…
Continue Reading

മായാദേവി

   ജനനം 1970 ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍. പി.വി. രവീന്ദ്രനാഥിന്റെയും കെ. എ. കമലാബായിയുടെയും മകള്‍. നാട്ടിക ശ്രീനാരായണ കോളേജില്‍ നിന്ന് എക്കണോമിക്‌സ് ബിരുദം. എച്ച് ആന്റ് സി ബുക്‌സില്‍ ഇല്ലസ്‌ട്രേറ്ററായിരുന്നു. ഇപ്പോള്‍ സീടി.ഒ യുടെ ഡിവിഷനായ സെഡ് കരിയര്‍…
Continue Reading

മായ കെ.ആര്‍

    ജനനം 1977 ല്‍ തിരുവനന്തപുരം ജില്ലയില്‍. മണക്കാട് ഗേള്‍സ് ഹൈസ്‌കൂള്‍, എം.ജി. കോളേജ് തിരുവനന്തപുരം, ജോണ്‍ ഇനോക് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള മിശ്രവിവാഹവേദി, പുരോഗമന കലാസാഹിത്യ സംഘം, വനിതാ സാഹിതി എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മൈത്രി…
Continue Reading