വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തെ കരുവാക്കിക്കൊണ്ടാണ് ഈ കൃതിയില്‍ ശിവനെ ഗുരു സ്തുതിക്കുന്നത്. അലൗകികമായ ഒന്നിനെപ്പറ്റിയുള്ള പരാമര്‍ശം ഇവിടെയില്ല. തികച്ചും ആധുനിക ജീവശാസ്ത്രത്തിലെ സമീപനരീതിയോടു പറ്റിച്ചേര്‍ന്ന് പോകുന്നതാണ് ഇതിലെ ചിന്ത. ഓരോരുത്തരും അവരവരുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണല്ലോ ജനിച്ചത്. ഗര്‍ഭത്തില്‍ ജീവകോശം രൂപപ്പെടുന്നതു മുതല്‍ ഒമ്പതുമാസം കഴിഞ്ഞ് കുഞ്ഞ് പുറത്തുവരുന്നതുവരെയുള്ള ഘട്ടത്തില്‍ ആ ഭ്രൂണത്തെ (പിണ്ഡത്തെ) ആരാണ് ആറ്റുനോറ്റിരുന്ന് വളര്‍ത്തിയെടുക്കുന്നത്? ആ അപ്രേരകമായ ശക്തിയോട് പിണ്ഡ നന്ദി പ്രകടിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇതിന്റെ രചനാശൈലി.
നാരായണഗുരുകുലം.