-കണ്ണശ്ശകവികളിലൊരാളായ ശങ്കരപ്പണിക്കരുടെ പ്രമുഖ കൃതി. ഒരുലക്ഷത്തില്‍പ്പരം ശേ്‌ളാകങ്ങളുളള വ്യാസമഹാഭാരതത്തിന് 1363 ശീലുകള്‍കൊണ്ടുളള അതിഗംഭീരമായ ഒരു സംഗ്രഹമാണിത്. എഴുത്തച്ഛന്റെ ഭാഗവതം കിളിപ്പാട്ടിന് ഒരു ഡിസൈനും സ്‌കെച്ചും ഉണ്ടാക്കിക്കൊടുത്തത് ശങ്കരനാണെന്ന് പ്രൊഫ. എന്‍. കൃഷ്ണപിളള പറഞ്ഞിട്ടുണ്ട്. എഴുത്തച്ഛന്റെ വാങ്മയചിത്രനിര്‍മ്മിതിയിലെ അസാധാരണ പാടവത്തിനും അനുധ്യാനവൈഭവത്തിനും പദഘടനാവല്ലഭത്വത്തിനും അചഞ്ചലമായ ഭക്തിപാരവശ്യത്തിനും നിദര്‍ശനമായി പറയാറുളള പാര്‍ത്ഥസാരഥീ വര്‍ണ്ണനത്തിന് പ്രചോദനം ശങ്കരനാണ്.
ഭാരതമാലയിലെ ഈ വര്‍ണ്ണനയാണ് മൂലകൃതിയില്‍ ഇല്ലാത്തതും എഴുത്തച്ഛനുപോലും അനുകരിക്കേണ്ടിവന്നതും:
“കണ്ടേനരചാ, കരുണാകരനുരു കാര്‍മുകില്‍ പോലേയവനുടെ തേര്‍മേല്‍
വണ്ടീടും തുളസീവനമാലകള്‍ വാര്‍കുഴലോടു കിരീടം മുടിയും
ചെണ്ടാര്‍ പവിഴാധാരമോടഴകിയ
ചെന്താമര നയനം മകരക്കുഴ
കണ്ടേനവനുടെ മുഖകമലത്തൊടു
കൗസ്തുഭമണിയണി തിരുമറുമാര്‍വും