പണക്കാരന് അടിമപ്പെടേണ്ടിവരുന്നവരുടെ നിസഹായവസ്ഥയാണ് ഈ നോവലില്‍ സക്കറിയ പറയാന്‍ ശ്രമിക്കുന്നത്. സൗത്ത് കാനറയിലെ ഉദിനയെന്ന സ്ഥലത്തെ ജന്മിയായിരുന്ന ഭാസ്‌ക്കരപട്ടേലരുടെ രസികത്വവും തന്റേടവും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. സ്ഥലത്തെ പ്രധാനപ്രമാണിയും ദിവ്യനുമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ജയപരാജയങ്ങളുടെ കഥ സാന്ദര്‍ഭികമായി അയാള്‍ക്കടിമയാണ്ടേിവന്ന തൊമ്മിയെന്ന പാവത്താനെക്കൊണ്ടു പറയിക്കുന്ന രീതിയാണ് ഈ നോവലില്‍ അവലംബിച്ചിരിക്കുന്നത്. സ്വയംനശിക്കുന്ന ഒരു ജന്മിയെയും ജന്മിമുഖേന നശിക്കുന്ന ആശ്രിതരെയും ഉപഹാസ്ത്മകമായി ഈ ചെറിയ നോവല്‍ അവതരിപ്പിക്കുന്നു. 1994 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ നോവല്‍ ‘വിധേയന്‍’ എന്നപേരില്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.