സെഡ് ലൈബ്രറി
മെയ് 2011
വില:105 രൂപ
വടക്കന്‍ മലബാറിലെ മുസ്‌ളിം സമുദായത്തില്‍പ്പിറന്ന ഒരു പെണ്‍കുട്ടിയുടെ മനോലോകമാണ് ഈ നോവലിന്റെ ഉള്ളടക്കം.ആചാരങ്ങളും ആഘോഷങ്ങളും കെട്ടുപാടുകളും വീര്‍പ്പുമുട്ടിക്കുന്ന രതിയും സ്ത്രീമനസ്‌സില്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ സൂകഷമമായ ആഖ്യാനം. ചെറുപ്പത്തിലേ വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ വൈകാരികലോകവും ദാമ്പത്യത്തിന്റെ സംഘര്‍ഷങ്ങളും തുറന്നിടുന്ന നോവല്‍. ഒരു മുസ്‌ളിം വനിതയുടെ, ആചാരങ്ങളോടും സ്ത്രീപുരുഷ ബന്ധങ്ങളോടുമുള്ള ധീരമായ ഏറ്റുമുട്ടല്‍.