മലയാറ്റൂര്‍ രാമകൃഷ്ണന്‍

പൂര്‍ണ പബ്‌ളിഷേഴ്‌സ്

 

ഉദാത്തമായ ആദര്‍ശശുദ്ധിയും അടക്കാനാവാത്ത സമൂഹ്യപരിഷ്‌ക്കരണാഭിമുഖ്യവും മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചത്തില്‍ തെളിഞ്ഞു കാണുന്നതോടൊപ്പം കഥപറച്ചിലിന്റെ നവീനമായ വഴികളെ നമുക്ക് പരിചിതമാക്കുകയും ചെയ്യുന്നു. ഒരേസമയം ആഹ്‌ളാദദായകവും അസ്വാസ്ഥ്യജനകവും ഒപ്പം പൊട്ടിച്ചിരിപ്പിക്കുന്നതും ചിലപ്പോള്‍ കൊണ്ടുകയറുന്ന സൂചിമുനപോലെ വേദനിപ്പിക്കുന്നതുമായ കഥയുടെ വിസ്തൃതമായ ഒരു ലോകമാണ് ഈ സമാഹാരത്തിലൂടെ ഇതള്‍ വിരിയുന്നത്.