ബൈബിള്‍ നിഘണ്ടു, ആദ്യപതിപ്പ്. 1997 ഡിസംബര്‍. ബൈബിളിനെപ്പറ്റി മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച റഫറന്‍സ് ഗ്രന്ഥം. മതങ്ങളുടെ ഉത്ഭവ വികാസങ്ങളുടെയും കയറ്റിറക്കങ്ങളുടെയും മാനവ ധാര്‍മ്മികതയുടെയും പുരോഗതിയുടെയും ഇതിഹാസമാണ്. അത്തരത്തിലുള്ള മഹോന്നതമായ ഇതിഹാസമാണ് പഴയ നിയമം, പുതിയ നിയമം, അപ്പോക്രീഫ എന്നീ മൂന്നു വിഭാഗങ്ങള്‍ അടങ്ങിയ ബൈബിള്‍. പക്‌ഷേ, ഏതു ക്‌ളാസിക്കുകളെയും പോലെ ബൈബിള്‍ വായിച്ചു മനസ്‌സിലാക്കാന്‍ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. അതിലെ ശബ്ദങ്ങളും പ്രയോഗങ്ങളും മണ്‍മറഞ്ഞ ചരിത്രയുഗങ്ങളുമായി സംവദിക്കുന്നവയുമാണ്. ബൈബിള്‍ പദങ്ങളിലൂടെ ക്രൈസ്തവ സഭാചരിത്രത്തിലേക്കും വേദശാസ്ത്രങ്ങളിലേക്കും പ്രതേ്യകിച്ച് കേരള ക്രൈസ്തവ സമൂഹത്തിലേക്കും അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ബ്യഹദ്ഗ്രന്ഥം.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌