ചരിത്രം പശ്ചാത്തലമാക്കി മലയാളത്തില്‍ എഴുതിയ ആദ്യകാല നോവലുകളില്‍ ഒന്നാണ് സി.വി. കുഞ്ഞുരാമന്റെ ‘സോമനാഥന്‍’. സോമനാഥക്‌ഷേത്രം ഇതിവൃത്തമാക്കിയ ഈ കഥയിലെ നായകന്‍ ഇന്ത്യാചരിത്രത്തിലെ വില്ലനായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്തനായ ഗസ്‌നിയിലെ മഹമൂദാണ്. സോമനാഥക്‌ഷേത്രം കൊള്ളയടിച്ച ‘ധ്വംസക’നായ മഹമൂദ് സുല്‍ത്താന്‍ ഈ കഥയില്‍ നന്‍മനിറഞ്ഞ മഹമൂദാകുന്നു. അന്ധവിശ്വാസവും അനാചാരവും അതിന്റെ അര്‍ത്ഥശൂന്യതയും ചര്‍ച്ചചെയ്യപ്പെടുന്ന ഈ നോവല്‍ 1905 ലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. അനശ്വരമായ ഹിന്ദു-മുസ്‌ളിം മൈത്രിയുടെ ഉദാത്തമായ ആവിഷ്‌ക്കാരമാണ് ഈ നോവല്‍. പിന്‍ക്കാല പതിപ്പിന്റെ അവതാരികയില്‍ പുനത്തില്‍ ഇങ്ങനെ എഴുതി: ‘ഒരു ചരിത്രാ…..യുടെ സ്വഭാവമാര്‍ന്ന ഈ രചന ബ്രാഹ്മണ പൗരോഹിത്യം സ്ത്രീ സമൂഹത്തിനുമേല്‍ നടത്തുന്ന കിരാതമായ ആധിപത്യത്തിന്റെയും പീഡനത്തിന്റെയും സാക്ഷ്യപത്രമാണ്.