തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ചിത്തിരതിരുനാളിന്റെ അനന്തരാവകാശിയായി വന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രചിച്ച ഗ്രന്ഥമാണ് എ വിഷ്വല്‍ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ അഥവാ തിരുവിതാംകൂര്‍ ചരിത്രം ചിത്രങ്ങളിലൂടെ എന്നത്.
പല കാലഘട്ടത്തിലായി ശേഖരിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ രചന. കാലപ്പഴക്കത്താല്‍ നാശോന്മുഖമായ പല ചിത്രങ്ങളും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ചിത്രങ്ങള്‍, തുലാപുരുഷദാനം, ഹിരണ്യഗര്‍ഭം, വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ വജ്രജൂബിലി, വള്ളക്കടവ്, ചാല അങ്ങാടി, ആലപ്പുഴയിലെ കനാലുകള്‍ എന്നിവ ചിത്രങ്ങളില്‍പ്പെടുന്നു.