സി.ജെ.തോമസ്
ഡി.സി.ബുക്‌സ്

നാടകകൃത്തും നിരൂപകനും അധ്യാപകനും ആയിരുന്ന സി.ജെ. തോമസ്എഴുതിയ നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. നാടകം തികച്ചും ബൈബിള്‍ കഥയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. എന്നാല്‍ നാടകത്തിന്റെ ആദ്യാവസാനം ബൈബിളിന്റെയോ, ക്രിസ്തീയ മത വിശ്വാസങ്ങളുടെയോ സ്വാധീനം കാണാനാവില്ല. സി.ജെ.തോമസ് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെല്ലുവിളിച്ചു. അര്‍ദ്ധതലങ്ങളുടെയും, ഭാവങ്ങളുടെയും, ഭാവനകളുടെയും പുതിയ മേഖലകള്‍ അനാവരണം ചെയ്യാന്‍ കഴിയുന്ന ഈ നാടകം സി.ജെയുടെ പ്രതിഭയ്ക്ക് ഉദാഹരണമാണ്. ഈ നാടകത്തിലെ കഥാപുരുഷന്‍ ദാവീദ് രാജാവിനെ ഷേക്‌സ്പിയര്‍ ദുരന്ത നായകന്മാരുടെ മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ക്കാരുമായി യുദ്ധം ചെയ്തു ഫെലിസ്ത്യരുടെ ഉഗ്രയോദ്ധാവിനെ നിഗ്രഹിച്ച ഇടയബാലനായിരുന്നു ദാവീദ്. ദാവീദ് ദൈവത്തെ ആരാധിക്കാന്‍ ബലിപീഠം പണിതുയര്‍ത്തി, അവിടെയാണ് ദാവീദിന്റെ പട്ടണം, ഇസ്രയേല്‍. അതിന്റെ പശ്ചച്ചാത്തലത്തിലാണ് നാടക ചിത്രീകരണം. തന്റെ ശതാധിപനായ ഊറിയാവിന്റെ ഭാര്യ ബത്ത്‌ശേബയെ മോഹിക്കുകയും തന്റെ അഭിലാഷത്തിനു വേണ്ടി ഊറിയാവിനെ കുരുതികൊടുക്കുകയും ചെയ്തു ദാവീദ്. സ്വന്തം പുത്രനായ അബ്ശാലോം, പിതാവിന് നേരെ വാളെടുക്കുന്നു. എന്നാല്‍ കഥാന്ത്യം അയാള്‍ പരാജിതനാകുന്നു.