നവരത്‌നങ്ങളിലൊരാളായ അമരസിംഹന്‍ ക്രിസ്ത്വബ്ദം നാലാം ശതകത്തില്‍ രചിച്ച ശബ്ദകോശമാണ് അമരകോശം (സംസ്‌കൃതം). ആദ്യത്തെ സംസ്‌കൃത ശബ്ദകോശമാണിത്. പദ്യരൂപത്തില്‍ രചിക്കപ്പെട്ട ഈ കോശത്തില്‍ ഏകദേശം പതിനായിരം വാക്കുകളുണ്ട്. നാമലിംഗാനുശാസനം എന്നും അറിയപ്പെടുന്നു.
വ്യാഖ്യാനങ്ങള്‍: പഞ്ചിക എന്നൊരു പഴയ കേരളീയവ്യാഖ്യാനമുണ്ടു്. ഇതില്‍ സംസ്‌കൃതവും ഭാഷയും ഇടകലര്‍ന്നിരിക്കുന്നു. കൈക്കുളങ്ങര രാമവാരിയര്‍ അമരകോശത്തിനു രചിച്ചിട്ടുള്ള ബാലപ്രിയ എന്ന വ്യാഖ്യാനത്തില്‍ പഞ്ചികയെ ഉപജീവിച്ചിട്ടുണ്ടു്. റ്റി. സി. പരമേശ്വരന്‍ മൂസ്സത് പാരമേശ്വരി എന്ന പേരില്‍ അമരകോശത്തിന് വ്യാഖ്യാനം എഴുതി.