26 മെയ് 2012നാണ് ഇതു പ്രസിദ്ധീകരിച്ചത്. അന്നത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കവിതയാണ് 'അന്നം'. ഈ കവിത ബാലചന്ദ്രന്‍ ചുള്ളിക്കാടും വൈലോപ്പിള്ളിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. തൃശൂര്‍ പൂരവും കഴിഞ്ഞ് വിശന്നുവലഞ്ഞ് ഒട്ടിയ വയറുമായ് വൈലോപ്പിള്ളിയുടെ വീട്ടിലെത്തുന്ന കവിക്ക് തന്റെ വീട്ടില്‍ ബാക്കിയുണ്ടായിരുന്ന ചോറും മോരും ഉപ്പിലിട്ടതും വൈലോപ്പിള്ളി നല്‍കുന്നു. കവി ഉണ്ണുന്നതും നോക്കിയിരുന്ന വൈലോപ്പിള്ളി താനറിയാതെ പറയുന്നു; 'ആരു പെറ്റതാണാവോ പാവമീചെറുക്കനെ? ആരാകിലെന്ത്? അപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം.' കവിക്ക് ആസമയം ചിരി വരുന്നു. ദിവസങ്ങള്‍ ഇങ്ങനെ പരിതാപകരമായി ഉന്തിക്കഴിക്കുന്ന വൈലോപ്പിള്ളിയുടെ ജാതകത്തെ കവി പരിഹസിക്കുന്നു.'കൂടല്‍മാണിക്യത്തിലെസ്സദ്യ നീയുണ്ടിട്ടുണ്ടോ? പാടി ഞാന്‍ പുകഴ്ത്താം,കെങ്കേമമപ്പുളിങ്കറി.'എല്ലാം ഭക്ഷിക്കുന്ന കാലത്തെ കുറിച്ചാണ് ഈ കവിതയില്‍ കവി പറയുന്നത്. ഭക്ഷണത്തിനുവേണ്ടി മനുഷ്യന്‍ കഷ്ടപ്പെടുന്ന കാലവും.