ശ്രീനാരായണഗുരു 1914ല്‍ രചിച്ച കൃതിയാണ് അനുകമ്പാദശകം. സത്യദര്‍ശനം എങ്ങനെ യഥാര്‍ഥജീവിതത്തില്‍, ഉറുമ്പിനോടുപോലുമുള്ള അനുകമ്പ എന്ന ഉന്നതമൂല്യമായി പ്രകടമായിത്തീരും എന്ന് കാണിക്കുന്ന കൃതിയാണ് അനുകമ്പാദശകം.
' ഒരു പീഡയെറുമ്പിനും വരു
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും…' എന്ന പദ്യം കാണുക.