ജീവിതപരിതസ്ഥിതികളോട് പൊരുതി പട്ടാളത്തില്‍ നഴ്‌സായി ജോലി നേടുന്ന സൂസമ്മയാണിതിലെ കഥാപാത്രം. അവര്‍ തന്നെ സ്‌നേഹിച്ച അമ്മാവന്റെ കുടുംബത്തെ പലവിധത്തില്‍ സ്‌നേഹിക്കുന്നു. പട്ടാളത്തില്‍ നഴ്‌സായി ജോലി നോക്കുന്നവര്‍ക്ക് പലവിധ പ്രലോഭനങ്ങളേയും നേരിടേണ്ടതായി വരുന്നു. സൂസമ്മയുടെ സഹപ്രവര്‍ത്തകയുടെ അപമൃത്യു അത് വെളിപ്പെടുത്തുന്നു. അസാമാന്യമായ ധീരയുള്ളതിനാലാണ് സൂസമ്മ അവിടെ പിടിച്ചുനില്‍ക്കുന്നത്. ജീവിതാവശ്യത്തിനുള്ള പണവുമായി അവര്‍ നാട്ടിലെത്തുന്നു. ഒരു കുടുംബജീവിതം നയിക്കുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആരും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ല. വീണ്ടും തിരിയെ തന്റെ ജോലിസ്ഥലത്തേയ്ക്ക് പോകാന്‍ അവര്‍ തീരുമാനിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. 1967 ല്‍ ഈ നോവല്‍ പി. ഭാസ്‌ക്കരന്റെ സംവിധാനത്തില്‍ ചലച്ചിത്രമായിട്ടുണ്ട്.