മലയാളനാടകസാഹിത്യത്തില്‍ ഇബ്‌സനിസ്റ്റ് കാലഘട്ടത്തിന് തുടക്കം കുറിച്ച നാടകമാണ് ഭഗ്‌നഭവനം. എന്‍. കൃഷ്ണപിള്ളയാണ് രചയിതാവ്. തന്റെ മൂന്നു് പെണ്മക്കളുടെ ജീവിതത്തില്‍ വന്നു നിറഞ്ഞ ദുരന്തത്താല്‍ തകരുന്ന മാധവന്‍നായരുടെ കുടുംബത്തിന്റെ കഥയാണ് ഇത്.