കണിയാപുരം രാമചന്ദ്രന്‍ രചിച്ച നാടകമാണ് ഭഗവാന്‍ കാലുമാറുന്നു. കെ.പി.എ.സി അരങ്ങിലെത്തിച്ചു.
ഈ നാടകത്തിനെതിരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായി. പലയിടങ്ങളിലും നാടക അവതരണത്തിനു നേരെ കല്ലെറുണ്ടായി. അഭിനേതാക്കള്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് കൂനമ്പായിക്കുളത്ത് ഓപ്പണ്‍ എയര്‍ സ്‌റ്റേജില്‍ നാടകാവതരണം നടക്കെ കുറച്ചുപേരെത്തി കല്ലെറിഞ്ഞു. ഏറേറ്റ് നടന്‍ കെ.പി.എ.സി ജോണ്‍സണ്‍ അബോധാവസ്ഥയിലായി, ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞു. ഈ നാടകം അമേരിക്കയില്‍ ഒരു സ്‌റ്റേജില്‍ കളിച്ചപ്പോഴും പ്രശ്‌നമുണ്ടായി. 1982 ല്‍ ഈ നാടകം സിനിമയായി.