'ചെറുശ്ശേരി ഭാരതം' എന്നും അറിയപ്പെടുന്ന ഈ കൃതി ചിറയ്ക്കല്‍ കോവിലകത്ത് രാമവര്‍മ ഇളയരാജ കൊല്ലവര്‍ഷം 1087ല്‍ പ്രസാധനം ചെയ്തു. 'ചെറുശ്ശേരി ഭാരതം' എന്നു അറിയപ്പെടുന്നുവെങ്കിലും ഇതിന്റെ കര്‍ത്താവ് ചെറുശ്ശേരി നമ്പൂതിരി അല്ല എന്നാണ് പണ്ഡിത നിഗമനം. കോലത്തിരി രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ഏതോ ഒരു നമ്പൂതിരി രചിച്ചതാകാമെന്നു മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. ഭാരതകഥ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്ന ഭാരതഗാഥ, കൃഷ്ണഗാഥയുടെ ഒരു ദുര്‍ബലാനുകരണമാണ്. എന്നാല്‍ സാഹിത്യപരമായി കൃഷ്ണഗാഥയോളം മേന്മ അവകാശപ്പെടാനില്ല.