ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യര്‍ രചിച്ച മലയാളഭാഷാ വിവര്‍ത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയില്‍ എഴുതപ്പെട്ടതാണ് ഭാഷാഷ്ടപദി.