(ഫിയോദര്‍ ദസ്തയേവ്‌സ്‌കി)

പരിഭാഷ:എന്‍.കെ. ദാമോദരന്‍

    വിഖ്യാത റഷ്യന്‍ സാഹിത്യകാരനായിരുന്ന ഫയഡോര്‍ ദസ്തയേവ്‌സ്‌കി 1872ല്‍ രചിച്ച ഡീമൊണ്‍സ്  എന്ന നോവലിന്റെ മലയാള തര്‍ജമയാണ് ഭൂതാവിഷ്ടര്‍. എന്‍.കെ. ദാമോദരനാണ് വിവര്‍ത്തകന്‍. വിവര്‍ത്തനസാഹിത്യത്തിനുള്ള 1992ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ബെസി എന്ന മൂലകൃതി 'ഭൂതാവിഷ്ടര്‍' എന്ന അര്‍ത്ഥത്തില്‍ ദി പൊസ്സസ്സ്ഡ് എന്ന പേരില്‍ 1916ല്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പേര് അനുചിതമാണെന്ന് അഭിപ്രായമുണ്ടായി. പില്‍ക്കാലത്തിറങ്ങിയ ഇംഗ്ലീഷ് പരിഭാഷകള്‍ ദ ഡെവിള്‍സ്, ഡീമൊണ്‍സ് എന്നീ പേരുകളാണ് സ്വീകരിച്ചത്. റഷ്യന്‍ ഭാഷയില്‍ ബെസി എന്ന വാക്കിന്റെ അര്‍ത്ഥം ദുരാത്മാക്കള്‍ എന്നാണ്.